x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഷ​ണ​ക്കേ​സ് പ്ര​തി അ​ക്ര​മാ​സ​ക്ത​നാ​യി, പൊ​ലി​സു​കാ​ര​ന് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 16, 2026 02:36 AM IST | Updated: September 16, 2026 02:36 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ന​ട​ക്കാ​വ് പൊ​ലി​സ് സ്‌​റ്റേ​ഷ​ന്‍​പ​രി​ധി​യി​ലെ സ്ഥാ​പ​ന​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ മ​ക്ക​ട ചെ​റു​കു​ളം സ്വ​ദേ​ശി കൂ​ലേ​രി​മീ​ത്ത​ല്‍ വീ​ട്ടി​ല്‍ ധ​നേ​ഷി​നെ (32) പൊ​ലി​സും സി​റ്റി ക്രൈം ​സ​ക്വാ​ഡും ചേ​ര്‍​ന്ന് പി​ടി​കൂ​ടി. അ​ക്ര​മാ​സ​ക്ത​നാ​യ പ്ര​തി ന​ട​ത്തി​യ പ​രാ​ക്ര​മ​ത്തി​ല്‍ പൊ​ലി​സു​കാ​ര​ന് പ​രി​ക്കേ​റ്റു.

ക​ഴി​ഞ്ഞ​മാ​സം 24ന് ​വൈ​എം​സി​എ ക്രോ​സ് റോ​ഡി​ലു​ള്ള കെ​ടി​സി​യു​ടെ ഓ​ട്ടോ​മൊ​ബൈ​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി 5,25,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന ഡോ​റു​ക​ളും ഇ​ല​ക്ട്രി​ക് കേ​ബി​ളും മ​റ്റ് പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

മെ​യി​ന്‍ ഷോ​റൂ​മി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ജി​പ്‌​സം ബോ​ര്‍​ഡ് സീ​ലീം​ഗ് മു​ഴു​വ​നാ​യി ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. രാ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ സ​മ​യ​ത്താ​ണ് പ്ര​തി അ​ക്ര​മാ​സ​ക്ത​നാ​യ​ത്. പൊ​ലി​സ് ജീ​പ്പി​ന്‍റെ സൈ​ഡ് ഗ്ലാ​സ് ച​വി​ട്ടി പൊ​ട്ടി​ച്ചു. പൊ​ലി​സു​കാ​ര​ന്‍റെ ക​ണ്ണി​ലും നെ​ഞ്ചി​ലും ചി​ല്ല് ത​റ​ച്ച് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​യാ​ള്‍​ക്കെ​തി​രേ മോ​ഷ​ണ​ത്തി​നും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നും നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up