x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ; തി​രു​വ​മ്പാ​ടി​യി​ൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ 17ന്

വെബ് ഡെസ്ക്
Published: September 16, 2026 02:32 AM IST | Updated: September 16, 2026 02:32 AM IST

പ്രതീകാത്മക ചിത്രം

​തി​രു​വ​മ്പാ​ടി: ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ചേ​രു​ന്നു. 17ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ലാ​ണ് ഗ്രാ​മ​സ​ഭ ചേ​രു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു താ​ന്നി​ക്കാ​ക്കു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യും.
വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up