x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​ക്കോ​ടി​യി​ല്‍ ദേ​ശീ​യ​പാ​ത‍​യി​ലൂ​ടെ ഓ​ടി​യ ബ​സി​നെ നാ​ട്ടു​കാ​ര്‍ റി​ട്ടേ​ണ്‍ എ​ടു​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 16, 2026 02:41 AM IST | Updated: September 16, 2026 02:41 AM IST

പ്രതീകാത്മക ചിത്രം

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത‍​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടാ​നു​ള്ള സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 11.30 ന് ​കോ​ഴി​ക്കോ​ട് നി​ന്നും ത​ല​ശേ​രി​ക്ക് പോ​കു​ക​യാ​യി​രു​ന്ന സാ​റ ബ​സാ​ണ് സ​ർ​വീ​സ് റോ​ഡി​ന് പ​ക​രം ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ഓ​ടി​ച്ച​ത്. കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്നും തി​ക്കോ​ടി​യി​ലേ​ക്ക് ക​യ​റി​യ ശൈ​ലേ​ഷ് എ​ന്ന​യാ​ളെ​യും മ​റ്റ് ര​ണ്ട് യാ​ത്ര​ക്കാ​രെ​യു​മാ​ണ് തി​ക്കോ​ടി ടൗ​ണി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ ഇ​റ​ക്കി വി​ടാ​ൻ ശ്ര​മി​ച്ച​ത്.

എ​ന്നാ​ല്‍ ഇ​വി​ടെ ഇ​റ​ങ്ങാ​ന്‍ ഇ​വ​ര്‍ വി​സ​മ്മി​ച്ച​തോ​ടെ ബ​സ് തി​രി​ച്ച് യൂ ​ടേ​ണ്‍ എ​ടു​ത്ത് സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ പോ​കു​ക​യും തി​ക്കോ​ടി ടൗ​ണി​ല്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യു​മാ​യി​രു​ന്നു. റോ​ഡി​ലെ ബ്ലോ​ക്ക് കാ​ര​ണം ന​ന്തി​യി​ല്‍ നി​ന്നു​മാ​ണ് ലി​മി​റ്റ​ഡ് ബ​സ് ദേ​ശീ​യ​പാ​ത​യി​ൽ ക​യ​റി​യ​ത്.

തി​ക്കോ​ടി​യി​ല്‍ പ്രാ​യ​മാ​യ​വ​രും ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങാ​ന്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നും ഉ​ട​നെ ബ​സു​കാ​രോ​ട് ഇ​വി​ടെ ഇ​റ​ങ്ങാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും സ​ര്‍​വീ​സ് റോ​ഡി​ലെ സ്റ്റോ​പ്പി​ൽ ത​ന്നെ ഇ​റ​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​രും ഇ​ട​പെ​ട്ടു.

മു​ന്പ് ഇ​തേ സ്ഥ​ല​ത്ത് രാ​ത്രി​യി​ൽ യു​വ​തി​യെ ദേ​ശീ​യ​പാ​ത​യി​ൽ ഉ​യ​ര​മു​ള്ള സ്ഥ​ല​ത്ത് ഇ​റ​ക്കി​വി​ട്ട​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ കോ​ണി​വ​ച്ച് ഇ​റ​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം ഓ​മി​പ്പി​ച്ചാ​യി​രു​ന്നു യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. യാ​ത്ര​ക്കാ​ര്‍ ഒ​ന്നി​ച്ച് ശ​ബ്ദ​മു​യ​ര്‍​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​ര്‍​ക്ക് വ​ഴ​ങ്ങേ​ണ്ടി വ​ന്നു. ബ​സ് മേ​ല്‍​ഭാ​ഗ​ത്ത് നി​ന്നും പി​റ​കോ​ട്ടെ​ടു​ത്ത്, സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ തി​രി​കെ എ​ത്തി​ച്ച ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ത്. താ​ഴെ റോ​ഡി​ല്‍ നി​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ക​ര്‍​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up