x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​ക്ക​ളെ പെ​പ്പ​ർ സ്പ്രേ അ​ടി​ച്ച് കീ​ഴ്പ്പെ​ടു​ത്തി മ​ധ്യ​വ​യ​സ്ക

വെബ് ഡെസ്ക്
Published: September 16, 2026 02:11 AM IST | Updated: September 16, 2026 02:11 AM IST

പ്രതീകാത്മക ചിത്രം

കോ​ത​മം​ഗ​ലം: സ്‌​കൂ​ട്ട​ർ വ​ഴി​യി​ൽ ത​ട​ഞ്ഞ് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ പെ​പ്പ​ർ സ്പ്രേ ​അ​ടി​ച്ച് കീ​ഴ്പ്പെ​ടു​ത്തി മ​ധ്യ​വ​യ​സ്ക. കോ​ത​മം​ഗ​ല​ത്ത് ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​യാ​ണ് മോ​ഷ്ടാ​ക്ക​ളാ​യ യു​വാ​ക്ക​ളെ പെ​പ്പ​ര്‍ സ്പ്രേ​യി​ലൂ​ടെ കീ​ഴ​ട​ക്കി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ജോ​ലി സ്ഥ​ല​ത്തു​നി​ന്ന് വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ല്‍ പോ​ക​വെ, പു​ന്നേ​ക്കാ​ട്-​പ​റാ​ട് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ സ്ത്രീ ​സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ര്‍ ത​ട​ഞ്ഞു​നി​ർ​ത്തി​യ​ശേ​ഷ​മാ​ണ് മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. മി​ന്ന​ല്‍ നീ​ക്ക​ത്തി​ലൂ​ടെ പെ​പ്പ​ര്‍ സ്പ്രേ ​യു​വാ​ക്ക​ളു​ടെ മു​ഖ​ത്തേ​ക്ക് അ​ടി​ക്കാ​ന്‍ മ​ധ്യ​വ​യ​സ്കയ്ക്ക് ക​ഴി​ഞ്ഞു. ഇ​തോ​ടെ പ​ത​റി​പ്പോ​യ യു​വാ​ക്ക​ള്‍​ക്ക് ര​ക്ഷ​പ്പെ​ടാ​നും ക​ഴി​ഞ്ഞി​ല്ല. സം​ഭ​വം ക​ണ്ടു​നി​ന്ന സ​മീ​പ​വീ​ട്ടി​ലെ സ്ത്രീ ​ഉ​ട​ന്‍ ഓ​ടി​യെ​ത്തി. പി​ന്നീ​ട് മോ​ഷ​ണ​ശ്ര​മ​ത്തി​നി​ര​യാ​യ സ്ത്രീ​യു​ടെ ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും സ്ഥ​ല​ത്തെ​ത്തു​ക​യും ചെ​യ്തു. പു​ന്നേ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു മോ​ഷ​ണ​ത്തി​നു ശ്ര​മി​ച്ച യു​വാ​ക്ക​ള്‍. നാ​ട്ടു​കാ​ര്‍ എ​ന്ന പ​രി​ഗ​ണ​ന​യി​ല്‍ താ​ക്കീ​ത് ന​ല്‍​കി​യ​ശേ​ഷം യു​വാ​ക്ക​ളെ വി​ട്ട​യ​യ്ക്കാ​നാ​യി​രു​ന്നു സ്ത്രീ​യു​ടെ​യും ഭ​ര്‍​ത്താ​വി​ന്‍റെ​യും തീ​രു​മാ​നം.
കാ​ര്യ​മാ​യ ആ​ള്‍​സ​ഞ്ചാ​ര​മി​ല്ലാ​ത്ത വ​ഴി​യി​ലൂ​ടെ​യാ​ണ് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മ​ധ്യ​വ​യ​സ്കയു​ടെ സ​ഞ്ചാ​രം.

ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​സാ​ധ്യ​ത മു​ന്‍​കൂ​ട്ടി​ക​ണ്ടാ​ണ് പെ​പ്പ​ര്‍ സ്പ്രേ ​കൈ​വ​ശം ക​രു​തി​യി​രു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. സ്കൂ​ട്ട​റി​ന്‍റെ മു​മ്പി​ല്‍ തൂ​ക്കി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ണ് പെ​പ്പ​ര്‍ സ്പ്രേ ​സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മാ​ല പൊ​ട്ടി​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് മ​ന​സി​ലാ​ക്കി സെ​ക്ക​ൻ​ഡു​ക​ള്‍​കൊ​ണ്ട് പെ​പ്പ​ര്‍ സ്പ്രേ ​പ്ര​യോ​ഗി​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​ണ് ര​ക്ഷ​യാ​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. യു​വാ​ക്ക​ള്‍ ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത്.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up