കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടിയപ്പോൾ.
നടുവണ്ണൂർ: ഹെൽത്തി കേരളയുടെ ഭാഗമായി നടുവണ്ണൂർ പഞ്ചായത്തിലെ ഭക്ഷണ ശാലകളിലും സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ശുചിത്വ പരിശോധനയ്ക്കിടെ കരുവണ്ണൂരിൽ പ്രവർത്തിക്കുന്ന ഐസ് പ്ലാന്റിലെ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയും ബാലുശേരി എക്സൈസ് ഇൻസ്പെക്ടർ ദ്രുപദിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിന് പ്രതിയെയും തൊണ്ടി മുതലും കൈമാറുകയും ചെയ്തു.
സ്ഥാപന ഉടമക്ക് കേന്ദ്ര പുകയില നിയന്ത്രണ നിയമ പ്രകാരമുള്ള നിയമ ലംഘനത്തിന് നടുവണ്ണൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എൻ.ടി. ജിതേഷ് 5000 രൂപ പിഴ ചുമത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷീജ, ബിജീഷ്, അനുശ്രീ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.