പ്രതീകാത്മക ചിത്രം
മഞ്ചേരി: ഡിസംബർ രണ്ടാം വാരം മുതൽ മഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂണിറ്റ് കമ്മിറ്റിയുടെയും മഞ്ചേരി റോയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് നടക്കുന്നത്.
ജനുവരി അവസാനത്തോടെ അവസാനിക്കുന്ന ടൂർണമെന്റിന്റെ വിജയത്തിനായി യോഗം വിളിച്ചു ചേർത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നിവിൽ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
കെ.കെ. മുഹമ്മദ് ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു, ലത്തീഫ് ചമയം, പറന്പൻ മജീദ്, അൽത്താഫ് ജെഎസ്എസ്, സജാദ് സഹീർ, പെടവണ്ണ ഷുക്കൂർ, എൻ. മുഹമ്മദ്, ആൽബർട്ട് കണ്ണന്പുഴ, ഫൈസൽ ചേലാടത്തിൽ, മുഹമ്മദ് ഷെരീഫ്, അബ്ദുറസാഖ്, കമറുദീൻ, മുസ്തഫ ഫ്രഷ്, നൗഷാദ് അലി, പി.സി. അലി, എ.കെ. സുൽഫിക്കർ അലി എന്നിവർ പ്രസംഗിച്ചു.