പ്രതീകാത്മക ചിത്രം
പരവൂര്‍ : പരവൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി 1.5കോടി റെയില്‍വേ മന്ത്രാലയം അനുവദിച്ചതായി ബി.ബി. ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു.
പ്ലാറ്റ്ഫോം ഉപരിതലത്തിന്റെ മെച്ചപ്പെടുത്തല്‍, പ്ലാറ്റ്ഫോമുകളുടെ ഉയരം വര്‍ധിപ്പിക്കല്‍, ഭിന്നശേഷിക്കാര്‍ക്ക് സൗഹൃദപരമായ ടൈലുകള്‍ ഉപയോഗിച്ച് പ്ലാറ്റ്ഫോം ഉപരിതലം നവീകരിക്കല്‍, റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡുകളുടെ വീതി വര്‍ധിപ്പിക്കല്‍ തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.
പ്രധാന റോഡില്‍ നിന്ന് സ്റ്റേഷനിലേക്കുള്ള റോഡുകള്‍ ഏഴു മീറ്റര്‍ വീതിയില്‍ ഇരട്ടവരി ഗതാഗതത്തിന് അനുയോജ്യമാക്കുക. വ്യക്തമായ റോഡ് മാര്‍ക്കിംഗുകള്‍, ഗ്ലോ സ്റ്റഡുകള്‍ തുടങ്ങിയവ സ്ഥാപിക്കുക, ഭിന്നശേഷിക്കാര്‍ക്ക് സൗഹൃദപരമായ ടൈല്‍ പാകിയ ഉയര്‍ത്തിയ നടപ്പാതയുടെ നിര്‍മാണം, സ്റ്റേഷനില്‍ നിന്ന് പ്രധാന റോഡിലേക്ക് കാല്‍നടയാത്രക്കാര്‍ക്കായി കൈവരികളോടുകൂടിയ നടപ്പാതയും റോഡിന്റെ വശങ്ങളില് പൂന്തോട്ട വികസനം, സര്‍ക്കുലേറ്റിംഗ് ഏരിയയുടെ വിപുലീകരണം, കൂടുതല്‍ പെയ്ഡ് കാര്‍, ഇരുചക്ര വാഹന പാര്‍ക്കിംഗ് സൗകര്യങ്ങളുടെ നിര്‍മാണം, കോടതി സമുച്ചയത്തിന്റെ ഭാഗത്തുകൂടി സ്റ്റേഷനിലേക്കുള്ള റോഡിന്റെ വികസനം, പ്ലാറ്റ്ഫോം നമ്പര്‍ 1ന്റെ പ്രധാന ഭാഗത്ത് ആകര്‍ഷകമായ സ്റ്റാമ്പ്ഡ് കോണ്‍ക്രീറ്റ് സ്ഥാപിക്കല്‍ തുടങ്ങിയ മരാമത്ത് പണികള്‍ക്കാണ് റെയില്‍വേ തുക അനുവദിച്ചതെന്ന് ബി.ബി. ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു.