x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: കു​ള​ത്തൂപ്പു​ഴ​യി​ല്‍ വ്യാ​പാ​രി​ക​ൾ പ്രതിഷേധിച്ചു

വെബ് ഡെസ്ക്
Published: September 16, 2026 12:33 AM IST | Updated: September 16, 2026 12:33 AM IST

കു​ള​ത്തൂ​പ്പു​ഴ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫിസി​ലേ​ക്ക് സം​ഘ​ടി​പ്പി​ച്ച മാ​ര്‍​ച്ച്

കു​ള​ത്തൂ​പ്പു​ഴ : കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പ​രി​സ്ഥി​തിലോ​ല മേ​ഖ​ല​ക​ളു​ടെ ക​ര​ട് പ​ട്ടി​ക​യി​ല്‍ നി​ന്ന്് കു​ള​ത്തൂപ്പു​ഴ​യി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളേ​യും കൃ​ഷി, തോ​ട്ടം മേ​ഖ​ല​ക​ളെ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ള​ത്തൂ​പ്പു​ഴ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫിസി​ലേ​ക്ക് പ്രതിഷേധ മാർച്ച് സം​ഘ​ടി​പ്പി​ച്ചു.

കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബാ​ ബീ​വി ഫ്ലാഗ് ഓഫ് ചെ​യ്തു. മാ​ര്‍​ച്ച് ഡി​പ്പോ​യി​ലെ റേ​ഞ്ച് ഓ​ഫിസ് പ​ടി​ക്ക​ല്‍ പൊ ലിസ് ത​ട​ഞ്ഞു. പൊലിസും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ല്‍ ചെ​റി​യ രീ​തി​യി​ല്‍ ഉ​ന്തും ത​ള്ളു മുണ്ടായി. തു​ട​ര്‍​ന്നു ന​ട​ന്ന ധ​ര്‍​ണ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന നി​യ​മ സ​ഹാ​യവേ​ദി ചെ​യ​ര്‍​മാ​നു​മാ​യ ജോ​ജോ കെ. ​ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​ത്തെ മാ​ത്രം ബാ​ധി​ക്കു​ന്ന വി​ഷ​യ​മ​ല്ല ഇ​എ​സ്എ എ​ന്നും ജ​ന​കീ​യ പ്ര​തി​രോ​ധ​ത്തി​ലൂ​ടെ മാ​ത്ര​മേ ന​ട​പ​ടി പി​ന്‍​വ​ലി​ക്കാ​ന്‍ ക​ഴി​യൂ​വെ​ന്നും ജോ​ജോ കെ. ​ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

കു​ള​ത്തൂ​പ്പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വ​ര്‍​ഗീ​സ് പു​ളി​ന്തി​ട്ട, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്, സാ​ബു ഏ​ബ്ര​ഹാം, എ​സ്. ഗോ​പ​കു​മാ​ര്‍, പി.​സ​ഹ​ദേ​വ​ന്‍, ശു​ഭ, ന​വാ​സ്, ഹ​രി​ലാ​ല്‍ തു​ട​ങ്ങി ജ​ന​പ്ര​തി​നി​ധി​ക​ള്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അം​ഗ​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ഉ​ള്‍​പ്പടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ക​ട​ക​ള്‍ അ​ട​ച്ചു​കൊ​ണ്ടാ​യി​രു​ന്നു വ്യാ​പാ​രി​ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up