x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂര്യകാന്തി പൂപ്പാടം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്

പി. ​സ​നി​ല്‍ കു​മാ​ര്‍
Published: September 16, 2026 12:27 AM IST | Updated: September 16, 2026 12:27 AM IST

സു​ന്ദ​ര​പാ​ണ്ഡ്യ​പു​ര​ത്തേ സൂ​ര്യ​കാ​ന്തി പാ​ടം.

അ​ഞ്ച​ല്‍ : ഓ​ണ​ക്കാ​ലം ക​ഴി​ഞ്ഞി​ട്ടും സു​ന്ദ​ര​പാ​ണ്ഡ്യ​പു​ര​ത്തെ സൂ​ര്യ​കാ​ന്തി​പ്പാ​ട​ങ്ങ​ളി​ലേ​ക്ക് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് ഒ​ഴി​യു​ന്നി​ല്ല.
ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ മു​ത​ല്‍ കേ​ര​ള​ത്തി​ലെ വാ​ഹ​ന​ങ്ങ​ള്‍ തെ​ങ്കാ​ശി​ക്ക​ടു​ത്ത സു​ന്ദ​ര​പാ​ണ്ഡ്യ​പു​ര​ത്തേ​ക്ക് ഒ​ഴു​കു​ക​യാ​ണ്. പൂ​ത്തു​ല​ഞ്ഞ് നി​ല്‍​ക്കു​ന്ന സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ള്‍​ക്കി​ട​യി​ല്‍ കു​റ​ച്ചു സ​മ​യം ചെ​ല​വ​ഴി​ക്കാ​നും ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും പ​ക​ര്‍​ത്താ​നു​മാ​ണ് കു​ടും​ബ​ത്തോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടു​മൊ​പ്പം ആ​ള്‍​ക്കാ​രെ​ത്തു​ന്ന​ത്.

ഏ​താ​നും വ​ര്‍​ഷം മു​മ്പ് കാ​ര്‍​ഷി​ക​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു സൂ​ര്യ​കാ​ന്തി കൃ​ഷി. സൂ​ര്യ​കാ​ന്തി​പാ​ട​ങ്ങ​ള്‍ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​യി​രു​ന്നു. നാ​ല് വ​ര്‍​ഷം മു​മ്പ് വ​രെ തെ​ങ്കാ​ശി​ക്ക​ടു​ത്തു​ള്ള ചു​ര​ണ്ടൈ, സു​ന്ദ​ര​പാ​ണ്ഡ്യ​പു​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ക്ക​ര്‍ ക​ണ​ക്കി​ന് ഭൂ​മി​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍ സൂ​ര്യ​കാ​ന്തി കൃ​ഷി ചെ​യ്തു​പോ​ന്ന​ത്.

കൃ​ഷി​ക്കും ആ​വ​ശ്യ​മാ​യ അ​ധ്വാ​ന​ത്തി​നും ചെ​ല​വി​നും അ​നു​സ​രി​ച്ച് വ​രു​മാ​നം ല​ഭി​ക്കാ​താ​യ​തോ​ടെ പ​ല ക​ര്‍​ഷ​ക​രും എ​ണ്ണ ഉ​ത്പാ​ദ​ന​ത്തി​നു​ള്ള സൂ​ര്യ​കാ​ന്തി കൃ​ഷി ഉ​പേ​ക്ഷി​ച്ച് ചോ​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റ് വി​ള​ക​ളി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. പ​ക്ഷേ, സൂ​ര്യ​കാ​ന്തി​പ്പാ​ടം തേ​ടി​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് നി​ല​ച്ചി​ല്ല.
ഏ​താ​നും ഏ​ക്ക​റി​ല്‍ വ​ച്ചു​പി​ടി​പ്പി​ച്ച സൂ​ര്യ​കാ​ന്തി തോ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന ഫീ​സ് ഏ​ര്‍​പ്പെ​ടു​ത്തി. ആ​ദ്യ​കാ​ല​ത്ത് 10 രൂ​പ​യാ​യി​രു​ന്നു നി​ര​ക്ക്. ഇ​പ്പോ​ഴ​ത് 50 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്തി. ഇ​പ്പോ​ള്‍ ഏ​ക്ക​റു​ക​ണ​ക്കി​ന് സൂ​ര്യ​കാ​ന്തി​പ്പാ​ട​മി​ല്ല.
10 സെ​ന്‍റ് മു​ത​ല്‍ 50 സെ​ന്‍റ് വ​രെ​യു​ള്ള ചെ​റി​യ ഭൂ​മി​യി​ലാ​ണ് സൂ​ര്യ​കാ​ന്തി കൃ​ഷി ചെ​യ്യു​ന്ന​ത്.

പ​ണം ന​ല്‍​കി പാ​ട​ത്തി​നു​ള്ളി​ല്‍ ഇ​റ​ങ്ങി സൂ​ര്യ​കാ​ന്തി​പ്പൂ​ക്ക​ള്‍​ക്ക് സ​മീ​പം നി​ന്ന് ഫോ​ട്ടോ എ​ടു​ക്കാം, വീ​ഡി​യോ​ക​ള്‍ പ​ക​ര്‍​ത്താം. കു​ടും​ബ​ത്തോ​ടൊ​പ്പം മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ള്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്താം. സൂ​ര്യ​കാ​ന്തി​പ്പാ​ടം കാ​ണു​ന്ന​തി​ല്‍ മാ​ത്രം ഈ ​സ​ന്ദ​ര്‍​ശ​നം ഒ​തു​ങ്ങു​ന്നി​ല്ല. പാ​ട​ത്തോ​ട് ചേ​ര്‍​ന്ന് ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന മ​റ്റ് കൃ​ഷി​ക​ളി​ലെ വി​ള​ക​ളും വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പേ​ര​യ്ക്ക, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വ​ച്ചി​ട്ടു​ണ്ടാ​കും.
അ​തി​നാ​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് മ​റ്റ് ക​ര്‍​ഷ​ക​ര്‍​ക്ക് കാ​ര്‍​ഷി​ക വി​പ​ണി​കൂ​ടി ഒ​രു​ക്കു​ക​യാ​ണ്. മ​ല​യാ​ളി​ക​ളെ സൂ​ര്യ​കാ​ന്തി​പ്പാ​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ഏ​ത് സ്ഥ​ല​ത്താ​ണ് പൂ​ക്ക​ള്‍ വി​രി​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്, എ​ങ്ങ​നെ എ​ത്തി​ച്ചേ​രാം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചാ​ണ് സ​ന്ദ​ര്‍​ശ​ക​രെ ആ​ക​ര്‍​ഷി​ക്കു​ന്ന​ത്. സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് നേ​രേ സൂ​ര്യ​കാ​ന്തി​പ്പാ​ടം സ്ഥി​തി ചെ​യ്യു​ന്ന ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാം. ജീ​പ്പി​ലോ ബ​സി​ലോ ക​യ​റി അ​ടു​ത്ത ജം​ഗ്ഷ​നു​ക​ളി​ലി​റ​ങ്ങി​യ​ശേ​ഷം ഓ​ട്ടോ​യി​ല്‍ ക​യ​റി സൂ​ര്യ​കാ​ന്തി പാ​ട​ത്തി​നു സ​മീ​പ​ത്തേ​ക്ക് എ​ത്തി​ച്ചേ​രാം. ജീ​പ്പു​കാ​രും ഓ​ട്ടോ​ക്കാ​രും സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കാ​ന്‍ സ​ജീ​വ​മാ​യി സ്ഥ​ല​ത്തു​ണ്ട്.

അ​തോ​ടെ ഒ​രു കാ​ല​ത്ത് ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​ന​ത്തി​നാ​യി മാ​ത്രം കൃ​ഷി ചെ​യ്തി​രു​ന്ന സൂ​ര്യ​കാ​ന്തി ഇ​ന്ന് കാ​ഴ്ച​യു​ടെ വി​രു​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
കാ​മ​റ​യു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് സൂ​ര്യ​കാ​ന്തി​പ്പാ​ടം വേ​റി​ട്ട ഫോ​ട്ടോ സെ​ഷ​ന് അ​വ​സ​രം ഒ​രു​ക്കു​ന്നു. സു​ന്ദ​ര​പാ​ണ്ഡ്യ​പു​ര​ത്തു നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സെ​ല്‍​ഫി​യും റീ​ലു​ക​ളും ചി​ത്ര​ങ്ങ​ളും പ​ക​ര്‍​ത്തി മ​ട​ങ്ങു​ക​യാ​ണ് സഞ്ചാരികൾ.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up