x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​ല്ല​​റ-​​ഇ​​ട​​യാ​​ഴം റോ​​ഡി​​ല്‍ ക്രാ​​ഷ് ബാ​​രി​​യ​​ർ സ്ഥാ​​പി​​ച്ചു

വെബ് ഡെസ്ക്
Published: September 15, 2026 11:50 PM IST | Updated: September 15, 2026 11:50 PM IST

ക​​ല്ല​​റ-​​ഇ​​ട​​യാ​​ഴം റോ​​ഡി​​ല്‍ ക്രാ​​ഷ് ബാ​​രി​​യ​​റു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്നു.

ക​​ടു​​ത്തു​​രു​​ത്തി: അ​​പ​​ക​​ട​​ങ്ങ​​ള്‍ പ​​തി​​വാ​​യ ക​​ല്ല​​റ-​​ഇ​​ട​​യാ​​ഴം റോ​​ഡി​​ല്‍ ക്രാ​​ഷ് ബാ​​രി​​യ​​റു​​ക​​ള്‍ സ്ഥാ​​പി​​ച്ചു. പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പാ​​ണ് ക്രാ​​ഷ് ബാ​​രി​​യ​​റു​​ക​​ള്‍ സ്ഥാ​​പി​​ച്ച​​ത്. പൊ​​ന്ന​​ങ്കേ​​രി വ​​ള​​വ് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ഇ​​വ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

റോ​​ഡി​​ന്‍റെ വീ​​തി​​ക്കു​​റ​​വും വാ​​ഹ​​ന തി​​ര​​ക്കും കാ​​ര​​ണം ഈ ​​റോ​​ഡി​​ൽ അ​​പ​​ക​​ട​​ങ്ങ​​ൾ നി​​ത്യ​​സം​​ഭ​​വ​​മാ​​യി​​രു​​ന്നു. ഇ​​തി​​നു​​പ​​രി​​ഹാ​​രം കാ​​ണാ​​നാ​​ണ് പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ ന​​ട​​പ‌​​ടി.

ക​​ടു​​ത്തു​​രു​​ത്തി-​​കോ​​ട്ട​​യം റോ​​ഡി​​നേ​​യും വൈ​​ക്കം-​​വെ​​ച്ചൂ​​ര്‍ റോ​​ഡി​​നേ​​യും ബ​​ന്ധി​​പ്പി​​ക്കു​​ന്ന ലി​​ങ്ക് റോ​​ഡാ​​ണ് ക​​ല്ല​​റ-​​ഇ​​ട​​യാ​​ഴം റോ​​ഡ്. എ​​ട്ട് കി​​ലോ​​മീ​​റ്റ​​റാ​​ണ് റോ​​ഡി​​ന്‍റെ നീ​​ളം. 1978ല്‍ ​​ഫാ. തോ​​മ​​സ് വി​​രു​​ത്തി​​യി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാ​​ട്ടു​​കാ​​രാ​​ണ് റോ​​ഡ് നി​​ര്‍​മി​​ച്ച​​ത്. 2001-ലാ​​ണ് പൊ​​തു​​മ​​രാ​​മ​​ത്ത് വി​​ഭാ​​ഗം ഏ​​റ്റെ​​ടു​​ത്ത​​ത്. കാ​​ഴ്ച മ​​റ​​യ്ക്കു​​ന്ന​​തും കൊ​​ടും​​വ​​ള​​വു​​ക​​ളു​​ള്ള​​തു​​മാ​​യ റോ​​ഡാ​​ണി​​ത്. ക​​ല്ല​​റ പ​​ള്ളി ക​​ഴി​​ഞ്ഞ് മു​​ന്നോ​​ട്ടു വ​​രു​​ന്പോ​​ൾ കു​​ത്ത​​നെ​​യു​​ള്ള വ​​ള​​വാ​​ണ്. ഇ​​വി​​ടെ ടോ​​റ​​സ് ലോ​​റി​​ക​​ളി​​ല്‍​നി​​ന്ന​​ട​​ക്കം വീ​​ഴു​​ന്ന മ​​ണ്ണി​​ല്‍ ക​​യ​​റി ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന, സൈ​​ക്കി​​ള്‍ യാ​​ത്ര​​ക്കാ​​ര​​ട​​ക്കം തെ​​ന്നി​​വീ​​ണ് പ​​രി​​ക്കേ​​ല്‍​ക്കു​​ന്നു​​ണ്ട്.

പെ​​രു​​ന്തു​​രു​​ത്ത് ക​​ട​​വ് മു​​ത​​ല്‍ പ്ര​​ഭാ​​ത് ലൈ​​ബ്ര​​റി വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് വ​​ള​​വു​​ക​​ളും കാ​​ഴ്ച്ച മ​​റ​​യ്ക്കു​​ന്ന മ​​ര​​ങ്ങ​​ളും അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണ​​മാ​​കു​​ന്നു. ചേ​​രി​​ക്ക​​ല്‍ പ്ര​​ദേ​​ശ​​ത്ത് റോ​​ഡി​​ലെ ടാ​​റിം​​ഗി​​ല്‍​നി​​ന്ന് വാ​​ഹ​​നം തെ​​ന്നി​​യാ​​ല്‍ ര​​ണ്ട് മു​​ത​​ല്‍ നാ​​ലു വ​​രെ അ​​ടി താ​​ഴ്ച​​യി​​ലേ​​ക്കു വീ​​ഴും. ദി​​വ​​സ​​വും ചെ​​റു​​തും വ​​ലു​​തു​​മാ​​യ ധാ​​രാ​​ളം അ​​പ​​ക​​ട​​ങ്ങ​​ളാ​​ണ് ഈ ​​റോ​​ഡി​​ല്‍ ഉ​​ണ്ടാ​​കു​​ന്ന​​ത്.

ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ കു​​ന്നു​​പു​​റം ഭാ​​ഗ​​ത്തെ​​യും വെ​​ച്ചൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ പൊ​​ന്ന​​ങ്കേ​​രി വ​​ള​​വി​​ലു​​മാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ അ​​പ​​ക​​ട​​ങ്ങ​​ള്‍ ന​​ട​​ന്നി​​ട്ടു​​ള്ള​​ത്. ഇ​​രു​​പ​​തി​​ല​​ധി​​കം​​പേ​​ര്‍ ക​​ഴി​​ഞ്ഞ പ​​ത്ത് വ​​ര്‍​ഷ​​ത്തി​​നി​​ടെ ഇ​​വി​​ടെ​​യു​​ണ്ടാ​​യ അ​​പ​​ക​​ങ്ങ​​ളി​​ല്‍ മ​​രി​​ച്ച​​താ​​യാ​​ണ് നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്ന​​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up