x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​വേ​ലി​ക്ക​ര ന​ഗ​ര​മ​ധ്യ​ത്തി​ലെ പ​ച്ച​ക്ക​റി ക​ട​യി​ലെ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 15, 2026 11:55 PM IST | Updated: September 15, 2026 11:55 PM IST

ഷെഫീക്ക്

മാ​വേ​ലി​ക്ക​ര: ന​ഗ​ര​മ​ധ്യ​ത്തി​ലെ പ​ച്ച​ക്ക​റിക്ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ തോ​ട്ട​പ്പ​ള്ളി ഒ​റ്റ​പ്പ​ന സ്വ​ദേ​ശി പു​ത്ത​ൻപു​ര വീ​ട്ടി​ൽ ഷ​ഫീ​ക്കി​നെ​ മാ​വേ​ലി​ക്ക​ര പൊ​ലി​സും ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും ചേ​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് പി​ടി​കൂ​ടി​. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31ന് ​അ​ർ​ധ​രാ​ത്രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ പ​ച്ച​ക്ക​റിക്കട കു​ത്തിത്തുറ​ന്ന് 25,000 രൂ​പ​യോ​ളം മോ​ഷ​ണം നടത്തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു പ്ര​ദീ​പിന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ​യും മാ​വേ​ലി​ക്ക​ര സിഐ എ​സ്. ദ്വി​ജേ​ഷ് എ​ന്നി​വ​രു​ടെയും മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും സ​മാ​ന കു​റ്റ​കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മു​ൻ കു​റ്റ​വാ​ളി​ക​ളെ കേ​ന്ദ്രീക​രി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​യു​ന്ന​തി​നു വ​ഴി​ത്തി​രി​വാ​യ​ത്.

മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം പ്ര​തി കോ​ഴി​ക്കോ​ട്ടേ​ക്കും തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കും ക​ട​ക്കു​ക​യാ​യി​രു​ന്നു. ചെ​ന്നൈ, വേ​ളാ​ങ്ക​ണ്ണി, നാ​ഗ​ർ​കോ​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​റി മാ​റി താ​മ​സി​ച്ച ശേ​ഷം മാ​ർ​ത്താ​ണ്ഡ​ത്ത് എ​ത്തി​യ​പ്പോ​ൾ ത്രി​പ്പ​ര​പ്പി​ൽനി​ന്നും പ്ര​തി​യെ അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ൽനി​ന്നും പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യും കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് ഭാ​ഗ​ത്തുനി​ന്ന് ഒ​രു സ്കൂ​ട്ട​ർ മോ​ഷ​ണം നടത്തി കാ​ര്യ​വും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​വേ​ലി​ക്ക​ര പൊ​ലി​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ സ​ബി​ത ശി​വ​ദാ​സ്, എ​സ്ഐ അം​ജ​ത്ത് ഖാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഷെ​ഫീ​ക്കി​നെ മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ്‌ മാ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up