ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായവർ
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ക്ലബ് 25 ന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റും വാർഷികാഘോഷവും നടത്തി. ക്ലബ് 25 ബാഡ്മിന്റൺ കോർട്ടിൽ നടന്ന ദ്വിദിന ടൂർണമെന്റും വാർഷികാഘോഷവും കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റൺ ടൂർണമെന്റിൽ മിഥുൻ-നിജിൽ കൂട്ടുകെട്ട് വിജയികളും ബിനോയി താഴപ്പള്ളി -അസർ കൂട്ടുകെട്ട് റണ്ണറപ്പുമായി. ഏറ്റവും മികച്ച കളിക്കാരനായി മിഥുൻ മഹേഷ് തെരഞ്ഞെടുക്കപ്പെട്ടു.
ക്ലബ് 25 പ്രസിഡന്റ് പി.ടി. ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ നൽകി കെ. ബിനിമോൻ എംഎൽഎ അനുമോദിച്ചു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശീധരൻ, സെക്രട്ടറി സേവ്യർ, പ്രവീൺകുമാർ, സിനിൽ, ഷിജോ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.യോഗത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പൂക്കള മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ആരുഷ് പ്രവീൺ, സജി തോമസ്, സിനിൽ കുമാർ എന്നിവർക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശീധരൻ കാഷ് അവാർഡുകൾ വിതരണം ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews