വെഞ്ചരിപ്പ് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കുന്നു.
ചങ്ങനാശേരി: കത്തീഡ്രല്‍ ഇടവകയുടെ കീഴില്‍ സസ്യമാര്‍ക്കറ്റിലെ നവീകരിച്ച പരിശുദ്ധ വ്യാകുല മാതാവിന്റെ നാമധേയത്തിലുള്ള കുരിശടിയുടെ വെഞ്ചരിപ്പുകര്‍മം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. മുന്‍വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പില്‍, ഫാ. റോബിന് പുതുപ്പറമ്പില്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു.
കത്തീഡ്രൽ പള്ളിയില്‍നിന്നും വ്യാകുലമാതാവിന്റെ തിരുസ്വരൂപം സ്വീകരിച്ച് ആനയിച്ച് കുരിശുപള്ളിയില്‍ പ്രതിഷ്ഠിച്ചു. ഫാ. ഡാരിന് തെങ്ങുംപള്ളി, ഫാ. ജോണ്സണ് മുണ്ടുവേലില്, ഫാ. ജസ്റ്റിന് പുത്തന്‍പുരയില്‍, കമ്മിറ്റി ജനറല്‍ കണ്‍വീനര്‍മാരായ കുര്യാച്ചന് ഒളശയില്‍, ജയിംസ് ആറുപറ, മാര്ട്ടിന് തോട്ടാശേരി, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വിനു ജോബ് എംഎല്‍എ, ഫാ. കുര്യന് പുത്തന്‍പുര, ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, ഫാ. സിറിള്‍ കളരിക്കല്‍, ഫാ. ജെറിന് കാവനാട്ട്, തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുത്തു.
ഇന്ന് വൈകുന്നേരം നാലിന് മധ്യസ്ഥ പ്രാര്‍ഥന, 4.45ന് വ്യാകുല മാതാവിന്റെ തിരുനാള്‍ കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം. 7.30നു അമല കമ്യൂണിക്കേഷന്‍സ് കാഞ്ഞിരപ്പള്ളി അവതരിപ്പിക്കുന്ന നാടകം തച്ചന്.
നാളെ തിരുനാള്‍ ദിനം വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ഫാ. ഡോ. ജോസ് കൊച്ചുപറമ്പില്‍, ഫാ. ജെറിന് കാവനാട്ട്, ഫാ. സിറില്‍ കളരിക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്നു മാര്‍ക്കറ്റ് ചുറ്റി പ്രദക്ഷിണം.
Tags : Nattuvishesham DistrictNews DeepikaNews