പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽപ്പെടുത്തി നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു.
പറവൂർ: പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽപ്പെടുത്തി അഞ്ച് വീടുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. കോട്ടുവള്ളി പന്നക്കാട് ചിറ്റേത്ത് സീത രത്നൻ, ചിറ്റാറ്റുകര പൂയപ്പിള്ളി കാട്ടുചാളക്കൽ വേണു, വടക്കേക്കര നാട്ടാറശേരി ചിന്താമണി, വടക്കേക്കര തറയിൽ കവല മുള്ളൻ പറമ്പിൽ സുമിത്ര പ്രതീഷ്, മാല്യങ്കര തയ്യിൽ വീട്ടി ൽ ശാലിനി ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് വീടുകൾ നിർമിച്ചുനല്‍കുന്നത്.
നാല് വീടുകൾ പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പാമ്പാവാസൻ നായർ ചെയർമാനായുള്ള സിഎംഎൻ ഫൗണ്ടേഷന്റെ സാമ്പത്തിക സഹകരണത്തോടെയാണ് നിർമിക്കുന്നത്. അഞ്ചാമത്തെ വീടിന്റെ സഹായം നൽകുന്നത് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയുമാണ്.
സിഎംഎന്‍ ട്രസ്റ്റ് മാനേജര്‍ സന്തോഷ് കയറാട്ട്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. സൈജന്, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. സാബു തുടങ്ങിയവരും പങ്കെടുത്തു.
Tags : NattuVishesham DistricteNews