x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ റേ​ഷ​ന്‍ ക​ട​യു​ട​മ​ക​ളുടെ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: July 28, 2026 01:08 AM IST | Updated: July 28, 2026 01:08 AM IST

റേ​ഷ​ന്‍ ക​ട​യു​ട​മ​ക​ള്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ പി. ​ചി​ത്ര​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്നു.

പു​ന​ലൂ​ര്‍ : താ​ലൂ​ക്കി​ലെ റേ​ഷ​ന്‍ ക​ട ഉ​ട​മ​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റേ​ഷ​ന്‍ ക​ട​യു​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധം. മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലാ​ണ് ക​ട​യു​മ​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച​ത്. റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ലോ​ഡി​റ​ക്കു​മ്പോ​ള്‍ അ​രി​യി​ലും മ​ണ്ണെ​ണ്ണ​യി​ലും വ​രു​ന്ന കു​റ​വ് മാ​സ​ങ്ങ​ളാ​യി​ട്ടും നി​ക​ത്തി പ​രി​ഹ​രി​ക്കാ​ത്ത​തി​ലും ചി​ല റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ തു​ട​രു​ന്ന ദ്രോ​ഹ​പ​ര​മാ​യ നി​ല​പാ​ടു​ക​ളി​ല്‍ അ​തൃ​പ്തി​യും പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി​യു​മാ​ണ് ക​ട​യു​ട​മ​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​പ്ലൈ ഓ​ഫീ​സ​റെ ക​ണ്ട് വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച​ത്. റേ​ഷ​ന്‍ ക​ട​ക​ളി​ലെ വാ​തി​ല്‍​പ്പ​ടി വി​ത​ര​ണ​ത്തി​ല്‍ ഓ​രോ ത​വ​ണ​യും ലോ​ഡി​റ​ക്കു​മ്പോ​ള്‍ അ​രി​യി​ലും മ​ണ്ണെ​ണ്ണ​യി​ലും അ​താ​ത് ക​ട​ക​ളി​ല്‍ ന​ല്‍​കേ​ണ്ട തൂ​ക്ക​ത്തി​ലും അ​ള​വി​ലും കു​റ​വ് വ​രാ​റു​ണ്ട്. ആ​റ് മാ​സ​ത്തോ​ള​മാ​യി വ​ന്ന കു​റ​വ് ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ദ്ധ്യ​പ്പെ​ടു​ത്തി​യി​ട്ടും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. ഇ​തോ​ടൊ​പ്പം റേ​ഷ​നിം​ഗ്് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തു​ക​യും സ്റ്റോ​ക്ക് കു​റ​വി​ന്‍റെ പേ​രി​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍​ക്ക് നി​ര​ന്ത​രം ഫൈ​ന്‍ ന​ല്‍​കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

കു​റ​വ് വ​രു​ന്ന അ​രി കൊ​ടു​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം. റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ പോ​കു​ന്ന ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ഓ​ഫീ​സി​ല്‍ ഡ്യൂ​ട്ടി​ക്ക് വ​രാ​തെ മു​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ലോ​ഡ് ക​യ​റ്റു​മ്പോ​ള്‍ ന​ല്‍​കു​ന്ന അ​ധി​ക ചാ​ക്കു​ക​ള്‍ ക​ട​ത്തു​ന്നു​ണ്ടോ​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​ന്വേ​ഷി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ക​ട​യു​ട​മ​ക​ള്‍ ഉ​ന്ന​യി​ച്ചു.

താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ പി. ​ചി​ത്ര​യു​ടെ​യും റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ 30-നു​ള്ളി​ല്‍ പ്ര​ശ​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് ഉ​ട​മ​ക​ള്‍ പി​രി​ഞ്ഞ​ത്.

ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് നെ​ട്ട​യം രാ​മ​ച​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ് സു​രേ​ഷ്‌​കു​മാ​ര്‍ രാ​ഘ​വ​ന്‍, സെ​ക്ര​ട്ട​റി എം.​ഡി. സൈ​മ​ണ്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ​ട​മ​ന്‍ മു​ര​ളി​പ്പി​ള്ള, ശി​വ​പ്ര​സാ​ദ് മം​ഗ​ല​ത്ത്, സി​യാ​ദ്, മ​ണി​ലാ​ല്‍, സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

 

Tags : Ration shop NattuVishasham DistrictNews

Recent News

Corehub Up