x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​ന പ​ക്ഷാ​ച​ര​ണ​വും വാ​യ​നക്ക​ള​രി​യും

വെബ് ഡെസ്ക്
Published: July 14, 2026 03:10 AM IST | Updated: July 14, 2026 03:10 AM IST

പി​എം​ജി സ്‌​കൂ​ള്‍

കൊ​ടു​ന്തി​ര​പ്പു​ള്ളി: പി​എ​സ്എ​സ്പി ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​യ​ന പ​ക്ഷാ​ച​ര​ണ​വും വാ​യ​ന​ക്ക​ള​രി​യും കൊ​ടു​ന്തി​ര​പ്പു​ള്ളി സാ​ന്‍​ജോ ട്രെ​യ്നിം​ഗ് അ​ക്കാ​ദ​മി​യി​ല്‍ ന​ട​ത്തി. പാ​ല​ക്കാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ന്‍​ജോ ട്രെ​യ്നിം​ഗ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​രു​ണ്‍ ക​ല​മ​റ്റം സ്വാ​ഗ​തം പ​റ​ഞ്ഞു.

പി​എം​ജി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യും ഗ്ര​ന്ഥ​ശാ​ല പ്ര​വ​ര്‍​ത്ത​ക​യു​മാ​യ വി​ജി സാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും വാ​യ​ന​ക്ക​ള​രി ക്ലാ​സും ന​യി​ച്ചു. വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം, പു​സ്ത​ക​ങ്ങ​ളു​മാ​യു​ള്ള സൗ​ഹൃ​ദം, അ​റി​വി​ന്‍റെ ലോ​ക​ത്തി​ലേ​ക്കു​ള്ള വാ​യ​ന​യു​ടെ വ​ഴി​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. പി​എ​സ്എ​സ്പി പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​യ് അ​റ​യ്ക്ക​ല്‍ പ്ര​സം​ഗി​ച്ചു. ആ​ല്‍​ബി​ന്‍ പ​റ​ഞ്ഞു. ഡോ. ​ടെ​സി തോ​മ​സ് പ​രി​പാ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വാ​യ​ന​ക്ക​ള​രി ശ്ര​ദ്ധേ​യ​മാ​യി.

Tags : Nattuvishesham Local News Reading

Recent News

Corehub Up