x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​നമാ​സാ​ച​ര​ണം സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: July 20, 2026 03:48 AM IST | Updated: July 20, 2026 03:48 AM IST

വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​ന​സ​മ്മേ​ള​നം അ​ടാ​ട്ട് ഭാ​ര​തീ​യ വി​ദ്യാ​പീ​ഠം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: ജി​ല്ലാ ഭ​ര​ണ​കൂ​ടം, തൃ​ശൂ​ർ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ്, പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്, പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ, സാ​ക്ഷ​ര​താ​മി​ഷ​ൻ, കു​ടും​ബ​ശ്രീ​മി​ഷ​ൻ എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വാ​യ​ന മാ​സാ​ച​ര​ണം സ​മാ​പി​ച്ചു.

അ​ടാ​ട്ട് ഭാ​ര​തീ​യ വി​ദ്യാ​പീ​ഠം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ സ​മാ​പ​ന​സ​മ്മേ​ള​നം സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ വാ​യ​ന മാ​സാ​ഘോ​ഷ​ത്തി​ലെ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​മന്‍റോ​യും വി​ത​ര​ണം ചെ​യ്തു. മു​ൻ എം​എ​ൽ​എ ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​മ​ല കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​അ​നു പാ​പ്പ​ച്ച​ൻ വാ​യ​നാ​സ​ന്ദേ​ശ​വും പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ബ​ദ​റു​ദ്ദീ​ൻ ഗു​രു​വാ​യൂ​ർ സ്മൃ​തി​പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു.
ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ജി. ബാ​ബു​രാ​ജ്, അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡം​ഗം പി.​ജെ. ദേ​വ​സി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് അ​സി. എ​ഡി​റ്റ​ർ കെ.​സി. ഹ​രി​ദാ​സ്, കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ അ​സി. കോ​- ഓ​ഡി​നേ​റ്റ​ർ കെ.​കെ. പ്ര​സാ​ദ്, എ​ൻ.​പി.രാ​മ​ച​ന്ദ്ര​ൻ, അ​നി​ത വ​ർ​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up