x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി ബ​സ് ഡി​പ്പോ പു​ന​ര്‍​നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

വെബ് ഡെസ്ക്
Published: July 28, 2026 01:11 AM IST | Updated: July 28, 2026 01:11 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​പ്പോ പു​ന​ര്‍​നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് വ​നി​താ-​ശി​ശു​വി​ക​സ​ന, തൊ​ഴി​ല്‍, മൃ​ഗ​സം​ര​ക്ഷ​ണ-​ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. ആ​ശ്രാ​മം സ​ര്‍​ക്കാ​ര്‍ അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് മാ​നേ​ജ്മെന്‍റ് ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കൊ​ല്ലം ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നു​ള്ള പ​ശ്ചാ​ത്ത​ല​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കും. ബ​സു​ക​ളു​ടെ ഷെ​ഡ്യൂ​ളു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കും. പ​ഴ​യ ബസ് സ്റ്റാൻഡിന്‍റെ സ്ഥ​ല​ത്ത് പു​തി​യ​ത് നി​ര്‍​മി​ക്കും. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ ഓ​ഫീ​സു​ക​ള്‍ ഗാ​രേ​ജി​ന്‍റെ പ​രി​സ​ര​ത്തേ​ക്ക് മാ​റ്റും. ഗാ​രേ​ജി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു.

ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച 15 കോ​ടി രൂ​പ​യ്ക്ക് ബ​സ് ടെ​ര്‍​മി​ന​ല്‍, ഓ​ഫീ​സ്‌​കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും. ഗാരേ​ജി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ്. ബ​സ് സ്റ്റാ​ന്‍​ഡ് മൂ​ന്ന് നി​ല​ക​ളി​ലാ​യി പ​ണി​യും. ഭാ​വി​യി​ലെ​ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് തു​ട​ര്‍ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കു​രു​വി​ള ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ബി.അ​ജി​ത്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : KSRTC bus depot NattuVishasham DistrictNews

Recent News

Corehub Up