പാലായിലെ വിവിധ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
പാലാ: ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം കയറി ദുരിതത്തിലായ പാലായിലെ വിവിധ പ്രദേശങ്ങളില്‍ സിഐടിയു ചുമട്ടുതൊഴിലാളി യൂണിയന് റെഡ് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. വെള്ളം ഇറങ്ങിയതിന് പിന്നാലെ ചെളിയും മാലിന്യങ്ങളും നിറഞ്ഞ പരിസരങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിച്ച് സാധാരണ ജീവിതം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രവര്‍ത്തനം.
സിപിഎം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി അടക്കമുള്ളവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ദുരന്തസമയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് രക്ഷാപ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും റെഡ് ബ്രിഗേഡിന്റെ സജീവ ഇടപെടല്‍ മാതൃകാപരമായി.
സിഐടിയു ചുമട്ടുതൊഴിലാളി യൂണിയന് പാലാ ഏരിയ സെക്രട്ടറി ടി.ആര്. വേണുഗോപാല്‍, സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ.ജി മോന്‍സ്, കോട്ടയം ഏരിയ ക്യാപ്റ്റന്‍ സെല്‍വരാജ്, അജി ജോണ്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എസ്. പ്രദീപ് കുമാര്‍, എ.എസ്. ജയപ്രകാശ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രദേശവാസികളും വ്യാപാരികളും റെഡ് ബ്രിഗേഡ് പ്രവര്‍ത്തകരുടെ സേവനത്തെ അഭിനന്ദിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ ദുരന്തബാധിതര്‍ക്കൊപ്പമുണ്ടാകുമെന്ന് സിഐടിയു നേതാക്കള്‍ പറഞ്ഞു.
Tags : Nattuvishesham District News Red Brigade cleaning flooded areas