ചെങ്കൽ ലോറി റോഡിൽ കുടുങ്ങി
കൊട്ടിയൂർ: കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരംപാതയിലെ പാൽചുരം ആശ്രമം ജംഗ്ഷനു സമീപം ചെങ്കൽ കയറ്റിവന്ന ലോറി യന്ത്രത്തകരാറിനെ തുടർന്ന് റോഡിൽ കുടുങ്ങിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. ലോറി റോഡിൽ കുടുങ്ങിയതിനാൽ ചെറിയ വാഹനങ്ങൾക്കു മാത്രമാണ് ഏറെനേരം ഇതുവഴി കടന്നുപോകാൻ കഴിഞ്ഞത്.
വലിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെടുകയും ഇതോടെ ചുരം പാതയിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ചെയ്തു. തുടർന്ന് ലോറിയിലെ തകരാർ പരിഹരിച്ച് രാത്രിയോടെ വാഹനം മാറ്റിയതോടെ ഗതാഗതം പൂർണമായും പുനസ്ഥാപിച്ചു.
Tags : Nattuvishesham Local News Red lorry Palchura