x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​നൈ​സ​ൻ​സ് ലൈ​ബ്ര​റി വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു


Published: April 29, 2026 07:47 AM IST | Updated: April 29, 2026 07:47 AM IST

ചെ​റു​ക​ര: ജി​ല്ല​യി​ലെ പ്ര​ഥ​മ എ ​ഗ്രേ​ഡ് ഗ്ര​ന്ഥാ​ല​യ​മാ​യ റി​നൈ​സ​ൻ​സ് ലൈ​ബ്ര​റി 71-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.

വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ർ ലൈ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രേ​മ​രാ​ജ് ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി​യി​ലെ അ​ക്ഷ​ര​ക്ക​ള​രി സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം സ​ത്യ​വ​തി​യും സ​യ​ൻ​സ് ക്ല​ബ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ടി. സു​ഭാ​ഷും ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സു​മ​യ്യ, ബു​ഷ്റ കോ​ന്പി, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, ലൈ​ബ്ര​റി ര​ക്ഷാ​ധി​കാ​രി മം​ഗ​ല​ശേ​രി മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എം.​ജെ. ഷി​ബി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഐ.​വി. ജോ​സ​ഫ് ലൈ​ബ്ര​റി​ക്ക് സം​ഭാ​വ​ന ചെ​യ്ത പു​സ്ത​ക​ങ്ങ​ൾ ലൈ​ബ്രേ​റി​യ​ൻ എം. ​ഹ​രീ​ന്ദ്ര​ൻ ഏ​റ്റു​വാ​ങ്ങി.

കെ. ​സാ​ജി​ഷ് സം​വി​ധാ​നം ചെ​യ്ത "വി​ക്ക​ൽ നി​ർ​ത്തി എ​ങ്ങ​നെ വി​നി​മ​യം സാ​ധ്യ​മാ​ക്കാം' എ​ന്ന ഏ​കാ​ങ്ക നാ​ട​കം ബാ​ല​വേ​ദി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. സി.​ജി. പ്ര​ത്യു​ഷ് ഐ.​വി. ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : nattu vishesham Renaissance Library celebrates

Recent News

Corehub Up