തലവിൽ ഗുഡ് സമരിറ്റൻ റിഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്ററിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള നവീകരിച്ച ഫിസിയോ തെറാപ്പി സെന്റർ കെ. സുധാകരൻ എംപി ഉദ്ഘാട
പെരുമ്പടവ്: തലവിൽ ഗുഡ് സമരിറ്റൻ റിഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്ററിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള നവീകരിച്ച ഫിസിയോതെറാപ്പി സെന്റർ ഉദ്ഘാടം ചെയ്തു. കെ. സുധാകരൻ എംപി ഉദ്ഘാടനം നിർവഹിച്ചു.
സിഎസ്ടി ഫാദേഴ്സ് നേതൃത്വം നൽകുന്ന സമരിറ്റൻ ട്രസ്റ്റിനു കീഴിലുള്ള സ്ഥാപനമാണ് ഗുഡ് സമരിറ്റൻ സെന്റർ.
ഭിന്നശേഷിക്കാർ, അപകടങ്ങൾ മൂലം ചലനശേഷി നഷ്ടപ്പെട്ടവർ, വീൽ ചെയറുകളിൽ കഴിയുന്നവർ, പക്ഷാഘാതം ബാധിച്ചവർ എന്നിവർക്ക് സൗജന്യ പുനരധിവാസവും ചികിത്സാസഹായങ്ങളും തൊഴിൽ പരിശീലനവും ഇവിടെ നിന്നും നൽകി വരുന്നുണ്ട്.
നവീകരിച്ച ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ ഫാ. ബിനു പൈമ്പിള്ളിൽ, ഫാ. അനന്തു വില്ലിടുംപാറ, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ഉഴുന്നുപാറ, ടി.കെ. റെജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, എം.പി. ശിവദാസൻ, ക്ലീറ്റസ് ജോസ്, മമ്മു കായക്കൂൽ, ഡോ. ദിപിൻ, ഡോ. അഞ്ജുശ്രീ എന്നിവർ പ്രസംഗിച്ചു.
Tags : Physiotherapy nattuvisesham local news