x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യ്ക്കൊ​പ്പം ഡെ​ങ്കി​പ്പ​നി​ക്ക് സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ട്


Published: June 1, 2026 06:40 AM IST | Updated: June 1, 2026 06:40 AM IST

ക​ണ്ണൂ​ര്‍: മ​ഴ​യോ​ടൊ​പ്പം ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. നി​ല​വി​ല്‍ മാ​ങ്ങാ​ട്ടി​ടം, ചെ​ങ്ങ​ളാ​യി, ച​പ്പാ​ര​പ്പ​ട​വ്, മ​ട്ട​ന്നൂ​ര്‍, വേ​ങ്ങാ​ട്, ത​ല​ശേ​രി, ആ​റ​ളം, ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പ​ടെ പ​ലി​യി​ട​ങ്ങ​ളി​ലാ​യി ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഡെ​ങ്കി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ സാ​ധാ​ര​ണ വൈ​റ​ല്‍​ പനി​യി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ പ​ല​പ്പോ​ഴും തി​രി​ച്ച​റി​യാ​ന്‍ വൈ​കു​ന്ന​ത് ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് ന​യി​ച്ചേ​ക്കു​മെ​ന്ന​തും ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു​ണ്ട്.ഈ​ഡി​സ് കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന​ത്. കൊ​തു​കു നി​യ​ന്ത്ര​ണ​മാ​ണ് രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു​ള്ള പ്ര​ധാ​ന മാ​ർ​ഗ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കെ​ട്ടി​ക്കി​ട​ക്കു​ന്ന ശു​ദ്ധ​ജ​ല​ത്തി​ലാ​ണ് ഈ​ഡി​സ് കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ട് വ​ള​രു​ന്ന​ത് എ​ന്ന​തി​നാ​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​വാ​തെ സൂ​ക്ഷി​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​ത്.​ വീ​ടു പ​രി​സ​ര​വും ശു​ചി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം വെ​ള്ളം കെ​ട്ടിനി​ന്ന് കൊ​തു​കു​ക​ൾ പെ​രു​കാ​നു​ള്ള​ സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

ചി​ര​ട്ട, ടി​ന്‍ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തെ മാ​റ്റു​ക​യോ ക​മി​ഴ്ത്തി സൂ​ക്ഷി​ക്കു​ക​യോ ചെ​യ്യ​ണം. വെ​ള്ളം സൂ​ക്ഷി​ക്കു​ന്ന സം​ഭ​ര​ണി​ക​ള്‍ എ​ല്ലാം ത​ന്നെ അ​ട​ച്ചു​വ​യ്ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കി​ണ​റു​ക​ള്‍ ക്ലോ​റി​നേ​റ്റു ചെ​യ്തു ശു​ചീ​ക​രി​ക്കു​ക​യും വേ​ണം.

Tags : nattu vishesham Report says dengue fever

Recent News

Corehub Up