സഞ്ജയ്
തൊടുപുഴ: റിസോര്ട്ടില്നിന്നു വീണ് ജീവനക്കാരന് ദാരുണാന്ത്യം. മൂന്നാറിലെ സ്വകാര്യ റിസോര്ട്ടിലാണ് സംഭവം. ഞായറാഴ്ച രാത്രി ആസാം സ്വദേശിയായ സഞ്ജയ് (32) കെട്ടിടത്തിന്റെ മുകളില്നിന്ന് താഴേക്ക് വീഴുകയായിരുന്നു.
അഞ്ചു വര്ഷമായി റിസോര്ട്ടിലെ ജീവനക്കാരനായിരുന്നു. കാല്വഴുതി അബദ്ധത്തില് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില് മൂന്നാര് പോലീസ് സ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ക്വസ്റ്റ് നടപടികള്ക്കു ശേഷം മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി ഇടുക്കി മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി.