പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ലത്തീൻ അതിരൂപതയിലെ തൈക്കാട് പരിശുദ്ധ സ്വർഗാരോപിത മാതാ ദേവാലയത്തിലെ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ 145-ാമത് തിരുനാളാഘോഷം നാളെ ആരംഭിക്കും. വൈകുന്നേരം ആറിന് ഇടവക വികാരി ഫാ. ജൂലിയൻ സാവിയോ കൊടിയേറ്റം നിർവഹിക്കും. 14 വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനു ജപമാല, ലിറ്റിനി, നൊവേന, ദിവ്യബലി, വചന പ്രഘോഷണം എന്നിവയുണ്ടാകും.
നാളെ വൈകുന്നേരത്തെ ചടങ്ങുകൾക്ക് പാളയം ഫൊറോന വികാരി മോൺ. വിൽഫ്രഡും കൊച്ചുവേളി ഇടവക വികാരി ഫാ. ഡോ. ഡാർവിൻ പീറ്ററും കാർമികരാകും. ഏഴിന് ആർച്ച്ബിഷപ്സ് സെക്രട്ടറി ഫാ. ബിജോയിയും ഇടവക വികാരി ഫാ. മനീഷ് പീറ്ററും എട്ടിനു അഞ്ചുതെങ്ങ് സഹവികാരി ഫാ. മരിയാ ഡിക്ടറും ലൂർദുപുരം ഇടവക വികാരി ഫാ. ജിം കാർവിൻ റോച്ചും കാർമികരാകും. തമിഴിലും ദിവ്യബലിയുണ്ടായിരിക്കും.
ഒന്പതിനു രാവിലെ 11ന് രോഗികൾക്കുവേണ്ടിയുള്ള ദിവ്യബലിയും വൈകുന്നേരം ആറിന് ആർച്ച്ബിഷപ്സ് ഹൗസിലെ ഫാ. സജു റോൾഡനും ടെംപറാലിറ്റി ഡയറക്ടർ ഫാ. ഫ്രെഡി സോളമനും കാർമികത്വം വഹിക്കും.
പത്തിനു സാമൂഹിക ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡോണി ഡി പോളും കിള്ളിപ്പാലം ഇടവക വികാരി ഫാ. ജോൺ വിക്ടറും 11നു ബെത് ശാലോം കുമാരപുരത്തിലെ ഡോ. സ്റ്റാനിസ്ലാവൂസ് തീസ്മാസും പരിത്തിയൂർ ഇടവക വികാരി ഫാ. ഡേവിഡ്സൺ ജസ്റ്റസും 12നു കണ്ണാന്തുറ ഇടവക വികാരി ഫാ. ക്ലീറ്റസ് വിൻസന്റും കോയ്ത്തുർക്കോണം ഇടവക വികാരി ഫാ. ശാന്തപ്പനും 13ന് മണക്കാട് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കളന്പാടനും ഡോൺ ബോസ്കോ നിവാസിലെ ഡയറക്ടർ ഫാ. അനീഷ് കാട്ടിപ്പറന്പിലും കാർമികത്വം വഹിക്കും.
14നു രാവിലെ 6.30ന് ഇടവക വികാരി ഫാ. ജൂലിയസ് സാവിയേയും വൈകുന്നേരം 5.30നു സന്ധ്യാവന്ദന പ്രാർതനയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേരയും മരിയൻ എൻജിനീയറിംഗ് കോളജിലെ മാനേജർ ഫാ. ഡോ. എ.ആർ. ജോണും ദിവ്യബലികളർപ്പിച്ചു പ്രാർഥിക്കും. തുടർന്നു മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവും ദിവ്യകാരുണ്യ ആശീർവാദവും ഉണ്ടായിരിക്കും.
തിരുനാൾ ദിവസമായ 15ന് രാവിലെ 10.30ന് അതിരൂപത സഹായ മെത്രാൻ റവ. ഡോ. ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ സമൂഹബലിയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കും. തുടർന്ന് കൊടിയിറക്ക്.
Tags : Nattuvishesham Local News