x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാര്യാസ​ഹോ​ദ​ര​ങ്ങ​ൾ​ക്കും സു​ഹൃ​ത്തി​നും ക​ഠി​ന ത​ട​വ്

വെബ് ഡെസ്ക്
Published: September 10, 2026 01:51 AM IST | Updated: September 10, 2026 01:51 AM IST

പ്രതീകാത്മക ചിത്രം

ത​ളി​പ്പ​റ​മ്പ്: പ്ര​ണ​യ വി​വാ​ഹം ക​ഴി​ച്ച വി​രോ​ധ​ത്തി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളെ12 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും സു​ഹൃ​ത്തി​നെ ഒ​മ്പ​തു വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 5.60 ല​ക്ഷം രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു. ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്‌​ജ് കെ.​എ​ൻ. പ്ര​ശാ​ന്ത് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

സ​ഹോ​ദ​ര​ങ്ങ​ളാ​യ പ​ന്നി​യൂ​ർ പ​ള്ളി​വ​യ​ൽ ബ​ത്താ​ലി ഹൗ​സി​ൽ ബി. ​മു​ബാ​റ​ക് (37), ബി. ​അ​ബ്ദു​ള്ള (44), സു​ഹൃ​ത്ത് പ​ള്ളി​വ​യ​ലി​ലെ പി. ​ഇ​ബ്രാ​ഹിം എ​ന്ന ഉ​മ്പാ​യി (44) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. കാ​സ​ർ​ഗോ​ഡ് ഒ​ള​വ​റ ഉ​ടു​മ്പു​ന്ത​ല സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യി​ൽ ഹൗ​സി​ൽ ഫ​സ​ൽ മു​ഹ​മ്മ​ദി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ​ത്തു​ക​യി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ ഫ​സ​ൽ മു​ഹ​മ്മ​ദി​ന് ന​ൽ​ക​ണം. നേ​ര​ത്തെ വി​വാ​ഹി​ത​നാ​യ ഫ​സ​ൽ മു​ഹ​മ്മ​ദി​ന് ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. ഷാ​ഹി​ന​യും വി​വാ​ഹി​ത​യും ര​ണ്ടും കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഫ​സ​ൽ മു​ഹ​മ്മ​ദു​മാ​യി ഷാ​ഹി​ന പ്ര​ണ​യ​ത്തി​ലാ​കും​ക​യും വി​വാ​ഹി​ത​രാ​കു​ക​യും ചെ​യ്ത‌​ത്.

പ്ര​തി​ക​ളാ​യ മു​ബാ​റ​ക്കി​ന്‍റെ​യും അ​ബ്‌​ദു​ള്ള​യു​ടെ​യും സ​ഹോ​ദ​രി​യാ​ണ് ഷാ​ഹി​ന. കു​ട്ടി​ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രാ​ളെ പ്ര​ണ​യി​ച്ച് വി​വാ​ഹം ചെ​യ്ത വി​രോ​ധ​ത്തി​ന് സ​ഹോ​ദ​ര​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഫ​സ​ൽ മു​ഹ​മ്മ​ദി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണ് കേ​സ്.

2019 ജ​നു​വ​രി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉ​ച്ച​ക​ഴി​ഞ്ഞ് സ്‌​കൂ​ട്ട​റി​ൽ ദ​മ്പ​തി​ക​ൾ പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ പോ​യി​രു​ന്നു. തി​രി​ച്ചു​വ​ര​വെ ധ​ർ​മ​ശാ​ല​യി​ൽ എ​ത്തി​യ​പ്പോ​ൾ ചി​ല​ർ ത​ങ്ങ​ളെ പി​ന്തു​ട​രു​ന്ന​താ​യി ഫ​സ​ൽ മു​ഹ​മ്മ​ദി​ന് സം​ശ​യ​മു​യ​ർ​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് തൃ​ച്ചം​ബ​ര​ത്തു​നി​ന്ന് മ​ന്ന വ​ഴി പു​ഷ്പ​ഗി​രി​യി​ലെ​ത്തി ഫ​സ​ൽ മു​ഹ​മ്മ​ദ് സ്‌​കൂ​ട്ട​ർ നി​ർ​ത്തി ഭാ​ര്യ​യെ ഒ​മാ​ൻ ന​ഗ​ർ പ​ള്ളി​യി​ൽ നി​സ്കാ​ര​ത്തി​ന​യ​ച്ചു.

തു​ട​ർ​ന്ന് സ്കൂ​ട്ട​റി​ൽ മു​ന്നോ​ട്ടു​പോ​യ ഫ​സ​ൽ മു​ഹ​മ്മ​ദി​നെ 6.30 ഓ​ടെ മു​ബാ​റ​ക്കും അ​ബ്‌​ദു​ള്ള​യും മ​റ്റ് ചി​ല​രും​കൂ​ടി റോ​ഡി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​ടി​ച്ചു​നി​ല​ത്തി​ട്ടു. നി​ല​ത്തു​വീ​ണ ഫ​സ​ൽ മു​ഹ​മ്മ​ദി​ന്‍റെ കൈ​യി​ലൂ​ടെ മു​ബാ​റ​ക്ക് ബൈ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി.

തു​ട​ർ​ന്ന് ഫ​സ​ൽ മു​ഹ​മ്മ​ദി​നെ ബൈ​ക്കി​ൽ പി​ടി​ച്ചു​ക​യ​റ്റി പ​ന്നി​യൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ മി​ഷ​ൻ പു​ര​യി​ൽ എ​ത്തി​ച്ചു. അ​വി​ടെ​വ​ച്ച് ഏ​ഴു​പേ​ർ ചേ​ർ​ന്ന് ഇ​രു​മ്പ് വ​ടി, മ​ര​വ​ടി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്

 

നി​ല​വി​ളി​ച്ച​പ്പോ​ൾ ഫ​സ​ൽ മു​ഹ​മ്മ​ദ​ന്‍റെ വാ​യ മൂ​ടി​ക്കെ​ട്ടു​ക​യും കാ​ൽ​മു​ട്ടി​ന്‍റെ ചി​ര​ട്ട അ​ടി​ച്ചു​പൊ​ട്ടി ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫ​സ​ൽ മു​ഹ​മ്മ​ദി​നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ പ​രി​യാ​രം മെ​ഡി. കോ​ള​ജി​ലേ​ക്ക് മാ​റ്റി. ദീ​ർ​ഘ​കാ​ല​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷ​മാ​ണ് സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​ത്. ആ​ദ്യം ഏ​ഴു​പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​തെ​ങ്കി​ലും പി​ന്നീ​ട് നാ​ലു​പേ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. വ​ധ​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ ഷ​നു​വേ​ണ്ടി അ​ഡ്വ. യു. ​ര​മേ​ശ​ൻ ഹാ​ജ​രാ​യി.

Tags : imprisonment NattuVishasham DistrictNews

Recent News

Corehub Up