x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​തി​ച്ചു​യ​ർന്ന് വി​റ​കു​വി​ല​


Published: June 18, 2026 06:26 AM IST | Updated: June 18, 2026 06:26 AM IST

കൊ​ല്ലം: എ​ൽ​പി​ജി പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ വി​റ​കു​വി​ല​യും കു​തി​ച്ചു​യ​രു​ന്നു. ഹോ​ട്ട​ൽ മേ​ഖ​ല​യി​ൽ‌ വി​റ​കി​നു വ​ലി​യ തോ​തി​ലാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. ജി​ല്ല​യി​ൽ റസ്റ്ററന്‍റുക​ൾ എ​ൽ​പി​ജി പ്ര​തി​സ​ന്ധി വ​ന്ന​പ്പോ​ൾ പൂ​ട്ടു​ന്ന സ്ഥി​തി വ​ന്നി​രു​ന്നു. ഇ​പ്പോ​ൾ എ​ൽ​പി​ജി ല​ഭ്യ​ത താ​ര​ത​മ്യേ​ന കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ദൈ​നം​ദി​ന ആ​വ​ശ്യം നി​റ​വേ​റ്റാ​ൻ ക​ഴി​യു​ന്ന​ത്ര അ​ള​വി​ൽ ല​ഭി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ൽ ഹോ​ട്ട​ലു​ക​ൾ വി​റ​ക​ടു​പ്പു​ക​ളെ​യാ​ണ് കാ​ര്യ​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്.

റ​ബ​ർ മ​ര​ത്തി​ന്‍റെ വി​റ​കി​ന് ട​ണ്ണി​ന് പ​തി​നാ​യി​രം മു​ത​ലാ​ണ് വി​ല. പ​ച്ച​യ്‌​ക്ക്‌ ആ​റാ​യി​രം മു​ത​ലു​ണ്ട്‌ വി​ല. 6000 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന പാ​ഴ്മ​ര​ങ്ങ​ളു​ടെ വി​റ​കി​ന് 8000–8500ആ​യി. പു​ളി വി​റ​ക്‌ കി​ട്ടാ​നു​മി​ല്ല. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള ഒ​രു കെ​ട്ട് റ​ബ​ർ ചു​ള്ളി​ക്ക് 90 രൂ​പ​യാ​ണ്.

ജോ​ലി​യി​ല്ലാ​തെ നി​ര​വ​ധി സാ​മി​ല്ലു​ക​ൾ പൂ​ട്ടി​യ​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു. ആ​വ​ശ്യ​ത്തി​നു വി​റ​കു കി​ട്ടാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. ഇ​തോ​ടെ മ​ര​ങ്ങ​ൾ മു​റി​ച്ചു വി​റ​കാ​ക്കി സൂ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു.

നേ​ര​ത്തെ പു​ര​യി​ട​ങ്ങ​ളി​ൽ​നി​ന്ന്‌ വി​റ​ക്‌ വാ​രി​ക്കൊ​ണ്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന ഉ​ട​മ​ക​ളും ഇ​പ്പോ​ൾ ക​ച്ച​വ​ട​ത്തി​ലേ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്‌. എ​ന്നാ​ൽ വി​റ​കു കീ​റാ​ൻ തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​ത്ത​ത്‌ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. മ​രം മു​റി​ച്ച്‌ കീ​റി വി​റ​കാ​ക്കു​ന്ന യ​ന്ത്ര​ങ്ങ​ൾ ആ​വ​ശ്യ​ത്തി​നു ല​ഭി​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​ണ്.

മ​ണി​ക്കൂ​റി​ന് 750 രൂ​പ​യാ​ണ് ത​ടി കീ​റി വി​റ​കാ​ക്കാ​നു​ള്ള യ​ന്ത്ര​ത്തി​ന്‍റെ വാ​ട​ക. ക​രു​നാ​ഗ​പ്പ​ള്ളി, മൈ​ല​ക്കാ​ട്‌ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​ത്ത​രം യ​ന്ത്ര​ങ്ങ​ളു​മാ​യി ആ​ളെ​ത്തു​ക. കു​റ​ഞ്ഞ​ത്‌ അ​ഞ്ച്‌ മ​ണി​ക്കൂ​ർ ജോ​ലി​യു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഇ​വ​ർ എ​ത്താ​റു​ള്ളൂ. മ​ണി​ക്കൂ​റി​ൽ ഒ​രു ട​ണ്ണി​ന​ടു​ത്ത് വി​റ​കു​ല​ഭി​ക്കും. ജി​ല്ല​യി​ൽ മു​റി​ക്കു​ന്ന പാ​ഴ്‌​മ​ര​ങ്ങ​ൾ തീ​പ്പെ​ട്ടി നി​ർ​മാ​ണ​ത്തി​നാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്കും മ​റ്റും ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന​ത്‌ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി‍​ൽ വി​റ​കു ക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​കു​ന്നു.

അ​തേ സ​മ​യം വി​റ​ക് എ​ത്ര വി​ല കൊ​ടു​ത്താ​ലും കി​ട്ടാ​ൻ പ്ര​യാ​സ​മു​ള്ള സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്. ര​ണ്ടും മൂ​ന്നും ആ​ഴ്ച കാ​ത്തി​രു​ന്നാ​ലാ​ണ് വി​റ​ക് ലോ​ഡ് എ​ത്തു​ക. കാ​ത്തി​രി​പ്പ് സ​മ​യം കൂ​ടു​ന്ന​ത് ഉ​യ​ർ​ന്ന ഡി​മാ​ൻ​ഡി​ന്‍റെ ല​ക്ഷ​ണ​മാ​ണ്. സ്വാ​ഭാ​വി​ക​മാ​യി വി​ല​യും ഒ​പ്പം ഉ​യ​രു​ന്നു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up