ആലപ്പുഴയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പോലീസ് മൈതാനത്ത് ഹെലികോപ്റ്ററിൽനിന്ന് ഇറങ്ങിയപ്പോൾ. ഗവർണർ രാജേന്ദ്ര വിശ്
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ മണൽ നീക്കി നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ കേരളത്തോട് വിനീതമായ ഒരു അഭ്യർഥനയെന്ന ആമുഖത്തോടെയായിരുന്നു കേരള കൗമുദി 115-ാം വാർഷികാഘോഷം ഉദ്ഘാടന പ്രസംഗത്തിലെ പരാമർശം.
കൃത്യമായ ഇടവേളകളിൽ മണൽ നീക്കാത്തതിനാൽ നദികളുടെ ആഴം കുറയുന്നു. മഴ ലഭിക്കുമ്പോൾ വെള്ളം ഒഴുകിപ്പോകേണ്ടത് നദികളിലൂടെയാണ്. പരിസ്ഥിതിയുൾപ്പെടെ ഒരു വിഷയത്തിലും അന്ധമായ സമീപനം സ്വീകരിക്കരുത്, രാഷ്ട്രീയവത്കരിക്കാനും പാടില്ല. അത് വികസന താത്പര്യങ്ങൾക്ക് എതിരാകും.
വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ, പരിസ്ഥിതി സംരക്ഷണ മേഖലകളിലെല്ലാം മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേരളവും പുരോഗമിക്കണം. നദികളുടെ ആഴം കൂട്ടേണ്ടതിന്റെ ആവശ്യകത എംപിമാരോട് പറഞ്ഞിട്ടുണ്ട്. പത്തുവർഷം മുമ്പുള്ള നദിയുടെ ആഴവും ഇന്നത്തെ ആഴവും കണക്കും സഹിതം വ്യക്തമാക്കണം. പരിസ്ഥിതിയുടെ പേരിൽ ആഴം കൂട്ടരുതെന്ന് ചിലർ പറയുന്നുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ മഴവെള്ളം എവിടേക്കു പോകും. ഒന്നിനെയും വാണിജ്യവത്കരിക്കരുതെന്ന നിലപാടിനോട് യോജിപ്പാണെങ്കിലും പോസിറ്റീവ് നടപടികൾക്ക് പൊതുജനാഭിപ്രായം അനുകൂലമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ഉപരാഷ്ട്രപതിക്ക് ആറന്മുള്ള കണ്ണാടി ഉപഹാരമായി നൽകി. പദ്മഭൂഷൺ പുരസ്കാരം നേടിയ വെള്ളാപ്പള്ളി നടേശനെ ഉപരാഷ്ട്രപതി ആദരിച്ചു.
കേരളം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായി. മന്ത്രി റോജി എം. ജോൺ, എംഎൽഎമാരായ എ.ഡി. തോമസ്, ബി.ബി. ഗോപുമാർ എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews