ആലപ്പുഴ രൂപത ഹെൽത്ത് കമ്മീഷന്റെ ആഭിമുഖ്യത്തിൽ മായിത്തറ സേക്രഡ് ഹാർട്ട് ഇടവകയില്‍ സംഘടിപ്പിച്ച കാൻസർ ബോധവത്കരണ പരിശോധനാ ക്യാമ്പ് രൂപത എപ്പ
ചേര്‍ത്തല: ആലപ്പുഴ രൂപത ഹെൽത്ത് കമ്മീഷന്റെ ആഭിമുഖ്യത്തിൽ മായിത്തറ സേക്രഡ് ഹാർട്ട് ഇടവകയുടെ സഹകരണത്തോടെ കാൻസർ ബോധവത്കരണ-പ്രാരംഭ കണ്ടെത്തൽ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ആലപ്പുഴ രൂപത എപ്പിസ്കോപ്പൽ വികാർ ഫാ.ഡോ. സൈമൺ കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളജ് റേഡിയോതെറാപ്പി വിഭാഗം പ്രഫ.ഡോ. പ്രവീൺ നൈനാൻ ബോധവത്കരണ ക്ലാസ് നയിച്ചു.
ഇടുക്കി ഗവ. മെഡിക്കൽ കോളജിലെ ഒബ്സ്ടട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. റെയ്ച്ചൽ അലക്സാണ്ടർ, ഡോ. ഡോണ മെറിൻ ജോസ്, ഡോ.കെ.എസ്. മനോജ്, സിസ്റ്റർ മെഴ്സി, സിസ്റ്റർ സോഫി, അനിത, ആൽഫ്രഡ് സോണി, എസ്. സാമോൻ എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews