സുകൃതം റിഹാബ് ഇന്സ്റ്റിറ്റ്യൂഷന് വേഴയ്ക്കാട്ട്ചിറയില് ആരംഭിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കുന്നു.
ചങ്ങനാശേരി: കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായിട്ടുള്ള പ്രീ പ്രഗ്നന്റ്സ് സ്കാനിംഗ് മെഷീന് അട്ടപ്പാടി വനവാസി മേഖലയില്‍ ഉണ്ടെന്നും അത് വയനാട് മേഖലയില്‍നിന്നു പുറത്തേക്ക് വരുന്നില്ലന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേഴയ്ക്കാട്ട്ചിറയില് സുകൃതം റിഹാബ് ഇന്സ്റ്റിറ്റ്യൂഷന് നിര്‍മിച്ച പുതിയ മന്ദിരത്തിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷയുള്ളവര് ദൈവത്തിന്റെ സ്വന്തം മക്കളാണെന്നും അവരുടെ കഴിവുകൾ സമൂഹത്തിനു മുന്പില് എത്തിക്കേണ്ടത് നമ്മളാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിപിസിഎല്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സുകൃതം റിഹാബ് ഇന്സ്റ്റിറ്റ്യൂഷന് ഭിന്നശേഷിക്കാരായ നിരവധിപ്പേര്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് വി.പി. സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് ജോമി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. എച്ച്ആര്ബിപിസിഎല് ജനറല്‍ മാനേജര്‍ എന്‍. മേഘനാഥന്, ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് കെ. പ്രശാന്ത്, വാര്‍ഡ് കൗണ്‍സിലര്‍ വി.കെ. സത്യന്, ജില്ലാ സംഘചാലക് എ.കേരള വര്‍മ, ചീഫ് ജനറല്‍ മാനേജര്‍ സതീഷ് കുമാര്‍ .പി, സേവാഭാരതി ജില്ലാ ഉപാധ്യക്ഷന്‍ കെ. ആര് ജനാര്ദനന്, സുകൃതം റിഹാബ് ഇന്സ്റ്റിറ്റ്യൂഷന് പ്രസിഡന്റ് ഡോ. വിഷ്ണു വി. നായര്‍, പ്രഫഷ ണല്‍ ഡയറക്ടര്‍ ഡോ. ആര്.ജെ. ധനേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.