x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​നും എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​നും ഇ​ന്ന് കൊ​ടി​യേ​റും

വെബ് ഡെസ്ക്
Published: August 30, 2026 11:54 PM IST | Updated: August 30, 2026 11:54 PM IST

അ​ക്ക​ര​യ​മ്മ

കാ​ഞ്ഞി​ര​പ്പ​ള്ളി: സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നൊ​രു​ക്ക​മാ​യു​ള്ള എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. വൈ​കു​ന്നേ​രം നാ​ലി​ന് ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച് പ്രീ​സ്റ്റു​മാ​യ ഫാ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി കൊ​ടി​യേ​റ്റും, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.

നാ​ളെ മു​ത​ൽ എ​ട്ടു​വ​രെ രാ​വി​ലെ അ​ഞ്ചി​നും, 6.30നും, 8.15​നും, 10നും, ​ഉ​ച്ച​യ്ക്ക് 12നും, ​ര​ണ്ടി​നും, വൈ​കു​ന്നേ​രം 4.30നും, ​രാ​ത്രി ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 6.15ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​മു​ണ്ടാ​യി​രി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ക​ല്യാ​ൺ അ​തി​രൂ​പ​ത ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​യ്ക്ക​ൽ, നാ​ലി​ന് വൈ​കു​ന്നേ​രം 4.30ന് ​ഷം​ഷാ​ബാ​ദ് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് പാ​ടി​യ​ത്ത്, ഏ​ഴി​ന് വൈ​കു​ന്നേ​രം 4.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ൻ ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, എ​ട്ടി​ന് വൈ​കു​ന്നേ​രം 4.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. സെ​പ്റ്റം​ബ​ർ നാ​ലി​ന് രാ​വി​ലെ 10ന് ​രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി​യും അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് 12ന് ​പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​യി​രി​ക്കും. മൂ​ന്നി​ന് രാ​വി​ലെ 11.30ന് ​ന​ട​ക്കു​ന്ന വൈ​ദി​ക​രു​ടെ​യും സ​മ​ർ​പ്പി​ത​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ സം​ഗ​മ​ത്തി​ൽ മാ​ർ ജോ​സ് പു​ളി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പൊ​ൻ​കു​ന്നം, കു​ന്നും​ഭാ​ഗം ഇ​ട​വ​ക​ളി​ൽ നി​ന്നു​ള്ള ജ​പ​മാ​ല റാ​ലി​യും ആ​റി​ന് രാ​വി​ലെ 11.30ന് ​മി​ഷ​ൻ ലീ​ഗി​ന്‍റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും പ​ഴ​യ​പ​ള്ളി​യി​ലെ​ത്തും.

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ക​ഴു​ന്ന്, സ​മ​ർ​പ്പ​ണം എ​ന്നീ നേ​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​നും നേ​ർ​ച്ച​ക്ക​ഞ്ഞി ല​ഭി​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 60,000 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന പ​ന്ത​ൽ സൗ​ക​ര്യ​വും വാ​ഹ​ന​പാ​ർ​ക്കിം​ഗി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ള്ളി​യു​ടെ മു​ന്‍​വ​ശ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും, ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടി​ല്‍ നി​ന്നും കെ​കെ റോ​ഡി​ല്‍ നി​ന്നു പ​ള്ളി​യി​ലേ​ക്കു​ള്ള റോ​ഡി​ലും ക​ച്ച​വ​ടം, പാ​ര്‍​ക്കിം​ഗ് എ​ന്നി​വ നി​രോ​ധി​ച്ചു. സെ​ന്‍റ് മേ​രീ​സ്‌ സ്‌​കൂ​ൾ റോ​ഡി​ലും പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. പ​ഴ​യ പ​ള്ളി​യി​ല്‍ പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യു​ടെ പ​രി​സ​ര​ത്തും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക്‌ ചെ​യ്യാ​വു​ന്ന​താ​ണ്.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച്പ്രീ​സ്റ്റു​മാ​യ ഫാ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് മു​ള​ങ്ങാ​ശേ​രി​ൽ, ഫാ. ​ഇ​മ്മാ​നു​വേ​ൽ മ​ണി​മ​ല, റെ​ക്ട​ർ ഫാ. ​ജോ​ൺ വെ​ട്ടു​വ​യ​ലി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ വ​ര്‍​ക്കി ജോ​ര്‍​ജ് ക​രി​മ്പ​നാ​ല്‍, ജോ​സ്‌ ക​ല്ല​റ​യ്ക്ക​ല്‍, സാ​ബു സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ശേ​രി​ൽ, പി.​എം. ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, തി​രു​നാ​ള്‍ ക​ണ്‍​വീ​ന​ര്‍ ബി​ജു പ​ത്യാ​ല, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ര​ഞ്ജു ഉ​പ്പൂ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up