ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനും എട്ട് നോമ്പ് ആചരണത്തിനും തുടക്കം കുറിച്ച് ഫാ. ച
ചുങ്കപ്പാറ പള്ളിയിൽ
ചുങ്കപ്പാറ: സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ എട്ടുനോന്പാചരണവും കന്യകാമറിയത്തിന്റെ ജനനത്തിരുനാളും നാളെ മുതൽ എട്ടുവരെ നടക്കും. തിരുനാളിന് ഇന്നലെ രാവിലെ വിശുദ്ധ കുർബാനയേത്തുടർന്ന് ഫാ. ചെറിയാൻ കോട്ടയിൽ കൊടിയേറ്റി.
നാളെ മുതൽ നാലുവരെ വൈകുന്നേരം അഞ്ചിന് കുർബാനയും മധ്യസ്ഥ പ്രാർഥനയും ഉണ്ടാകും. ഫാ. ചെറിയാൻ കുരിശുമൂട്ടിൽ, ഫാ. ജോർജ് തേക്കടയിൽ, ഫാ. നൈനാൻ വെട്ടീരേത്ത്, ഫാ. ജിബു കരിപ്പനശേരിമലയിൽ എന്നിവർ കാർമികരാകും.
അഞ്ചിന് രാവിലെ ഒന്പതിന് കുർബാനയ്ക്ക് ഫാ. കോശി മണ്ണിൽ കാർമികത്വം വഹിക്കും. മധ്യസ്ഥ പ്രാർഥനയേത്തുടർന്ന് ഏകദിനധ്യാനം. ആറിന് രാവിലെ ഒന്പതിന് കുർബാനയ്ക്ക് വികാരി ഫാ. എബി വടക്കുംതല കാർമികത്വം വഹിക്കും. ഏഴിന് വൈകുന്നേരം 4.30ന് ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ സീറോ മലബാർ ക്രമത്തിൽ വിശുദ്ധകുർബാന. ആറിന് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ വചന പ്രഘോഷണം നടത്തും. തുടർന്ന് ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ നിന്നും ചുങ്കപ്പാറ ടൗണിലൂടെ സെന്റ് ജോർജ് ദേവാലയത്തിലേക്ക് റാസ.
എട്ടിനു വൈകുന്നേരം 4.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഫാ. ജോളി കരിന്പിൽ, ഫാ. നിക്കു കൊച്ചുമാലിൽ തുണ്ടിയിൽ, ഫാ.ജിയോ പോൾ ഒഐസി എന്നിവർ കാർമികരാകും. നേർച്ചവിളന്പിനേത്തുടർന്ന് കൊടിയിറക്ക്. രാത്രി ഏഴിന് സൂപ്പർഹിറ്റ് ഗാനമേള.
വേങ്ങൽ സെന്റ് മേരീസ് പള്ളിയിൽ
തിരുവല്ല: വേങ്ങൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഏട്ടു നോമ്പാചരണത്തോടനുബന്ധിച്ച തിരുനാളിനു കൊടിയേറി. വികാരി ഫാ.ആന്റണി ചെത്തിപ്പുഴ കൊടിയേറ്റിനു കാർമികത്വം വഹിച്ചു.
ഇന്നു വൈകുന്നേരം 6.30 ന് സിസ്റ്റർ മരീന ആരാധന നയിക്കും. തുടർന്ന് സെമിത്തേരിയിൽ പ്രാർഥന. നാളെ മുതൽഏഴുവരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, വചനസന്ദേശം, മധ്യസ്ഥപ്രാർഥന ഫാ. ഷാജി തുമ്പേച്ചിറയിൽ, ഫാ. ആന്റണി ഞെരിഞ്ഞമ്പള്ളി ഒഐസി, ഫാ. ഫിലിപ്പ് തായില്ലം, ഫാ. ലിബിൻ വർഗീസ് ഒഐസി, ഫാ. മാത്യു പുത്തൻപുരയിൽ, ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ, ഫാ. ജോസഫ് കരിപ്പായിൽ എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികത്വം വഹിക്കും. ഏഴിന് വൈകുന്നേരം 6.30ന് ഫാ. ജോസ് കല്ലുമാലിക്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് റാസ തച്ചേടത്തു രാജു അലക്സ് ഭവനത്തിൽനിന്ന് പള്ളിയിലേക്ക്.
തിരുനാൾ ദിവസമായ എട്ടിനു രാവിലെ 8.30ന് വി. കുർബാന, വചന സന്ദേശം, മധ്യസ്ഥ പ്രാർഥന. തിരുവല്ല അതിരൂപത വികാരിജനറാൾ ഫാ. ഡോ. ഐസക് പറപ്പള്ളിൽ കാർമികത്വം വഹിക്കും. പ്രദക്ഷിണം, പച്ചോർ നേർച്ച, സ്നേഹവിരുന്ന് എന്നിവയ്ക്കുശേഷം കൊടിയിറക്കോടുകൂടി തിരുനാളിന് സമാപനമാകുമെന്ന് വികാരി ഫാ.ആന്റണി ചെത്തിപ്പുഴ അറിയിച്ചു.
തുന്പമൺ കാദീശ്ത്താ പള്ളിയിൽ
തുന്പമൺ: സെന്റ് മേരീസ് കാദീശ്ത്താ ഓർത്തഡോക്സ് പള്ളിയിൽ എട്ടുനോന്പാചരണത്തിനു നാളെ തുടക്കമാകും.
എല്ലാദിവസവും രാവിലെ 6.45ന് പ്രാർഥന, 7.15ന് കുർബാന, മധ്യസ്ഥപ്രാർഥന. ഫാ.കെ.എം. തോമസ്, ഫാ.വി.ജെ. ജോൺസൺ, ഫാ.റോയ് പി. തോമസ്, ഫാ. പി.ജെ. ജോസഫ്, ഫാ.മാത്യു എം. സാമുവേൽ, ഫാ.ജേക്കബ് കല്ലിച്ചേത്ത്, ഫാ.എബിൻ മാത്യു സഖറിയ എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികരാകും.
എട്ടിനു രാവിലെ മൂന്നിന്മേൽ കുർബാനയ്ക്ക് അപ്രേം റന്പാൻ പ്രധാന കാർമികത്വം വഹിക്കും. ഫാ.സാം പി. ജോർജ്, ഫാ.ജേക്കബ് കല്ലിച്ചേത്ത് എന്നിവർ സഹകാർമികരാകും. നേർച്ചവിളന്പോടെ സമാപിക്കും.
തോന്ന്യാമല പള്ളിയിൽ
തോന്ന്യാമല: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ എട്ടുനോന്പാചരണത്തിനും തിരുനാളിനും കൊടിയേറി. ഇന്നലെ വിശുദ്ധ കുർബാനയേ തുടർന്ന് ഫാ. ജോൺ നെടുംഞ്ചേരിൽ കൊടിയേറ്റ് നിർവഹിച്ചു. വികാരി ഫാ.അനിറ്റ് മംഗലത്തിൽ സന്നിഹിതനായിരുന്നു. ഇന്ന് വൈകുന്നേരം ഫാ.ബിബിൻ നൈനാൻ വെട്ടിരേത്ത് കുർബാന അർപ്പിക്കും. തുടർന്ന് ജാഗരണ പ്രാർഥന.
നാളെ മുതൽ വൈകുന്നേരം 4.30ന് ജപമാല, സന്ധ്യാനമസ്കാരം, വിശുദ്ധകുർബാന. ഫാ. റോബിൻ ഇട്ടിത്തടത്തിൽ ഒഐസി, ഫാ.മാത്യു തേൻന്പാവിൻകൂട്ടത്തിൽ, പത്തനംതിട്ട രൂപത ചാൻസലർ സെബാസ്റ്റ്യൻ ആന്പശേരിൽ കോർ എപ്പിസ്കോപ്പ, ഫാ.ജോർജ് വർഗീസ് പുതുപ്പറന്പിൽ, ഫാ.തോമസ് ശങ്കരത്തിൽ, വികാരി ജനറാൾ മോൺ. വർഗീസ് കാലായിൽ വടക്കേതിൽ, ഫാ.തോമസ് കിടങ്ങേൽ എന്നിവർ വിവിധ ദിവസങ്ങളിൽ കുർബാന അർപ്പിക്കും.
രണ്ടിന് ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ.സ്ലീബാദാസ് ചരിവുപുരയിടത്തിലും മൂന്ന്, നാല് തീയതികളിൽ കുടുംബ നവീകരണ ധ്യാനത്തിന് ഫാ.ജോസഫ് പൂവത്തുംതറയിലും നേതൃത്വം നൽകും.
ആറിനു വൈകുന്നേരം ആറിന് എക്യുമെനിക്കൽ സംഗമവും ഭക്തസംഘടനാ വാർഷികവും. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മോൺ. വർഗീസ് കാലായിൽ വടക്കേതിൽ അധ്യക്ഷത വഹിക്കും. ഏഴിനു വൈകുന്നേരം 6.30ന് ഫാ.ജോൺസൺ പാറയ്ക്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് റാസ.
എട്ടിനു വൈകുന്നേരം 4.45ന് തിരുനാൾ കുർബാനയ്ക്ക് കൂരിയ മെത്രാൻ ആന്റണി മാർ സിൽവാനോസ് കാർമികത്വം വഹിക്കും. സുവനീർ, ഇടവക ഡയക്ടറി പ്രകാശനം, സ്നേഹഭോജനം എന്നിവയ്ക്കുശേഷം കൊടിയിറക്ക്.
Tags : Nattuvishesham DistrictNews DeepikaNews churches