x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യി​ല്‍ മു​ങ്ങി ഓ​ണം മൂ​ഡ്: എ​ത്തി​യ​ത് 81,173 സ​ന്ദ​ര്‍​ശ​ക​ര്‍

വെബ് ഡെസ്ക്
Published: August 30, 2026 11:06 PM IST | Updated: August 30, 2026 11:06 PM IST

കാ​ഞ്ഞാ​ര്‍ -വാ​ഗ​മ​ണ്‍ റൂ​ട്ടി​ല്‍ വാ​ഹ​ന​ന​ങ്ങ​ളി​ല്‍​നി​ന്നി​റ​ങ്ങി കോ​ട​മ​ഞ്ഞും ത​ണു​പ്പും ആ​സ്വ​ദി​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍.

ക​ഴി​ഞ്ഞ 25 മു​ത​ല്‍ 29 വ​രെ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ഡി​ടി​പി​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​യ​ത് 81,173 സ​ന്ദ​ര്‍​ശ​ക​രാ​ണ്. സാ​ധാ​ര​ണ ഏ​റെ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന ഉ​ത്രാ​ട​ത്തി​നും തി​രു​വോ​ണ​ത്തി​നും ഇ​ത്ത​വ​ണ സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണം വ​ള​രെ കു​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ണ​ത്തി​ന് 15,295 പേ​രും ഉ​ത്രാ​ട നാ​ളി​ല്‍ 9,575 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​പ്പോ​ള്‍ ഈ ​വ​ര്‍​ഷം ഉ​ത്രാ​ട​ത്തി​ന് 5355 പേ​രും ഓ​ണ​ത്തി​ന് 8851 പേ​രു​മാ​ണ് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്. ഇ​ത്ത​വ​ണ​യും വാ​ഗ​മ​ണ്ണി​ന്‍റെ മ​നം മ​യ​ക്കു​ന്ന ദൃ​ശ്യ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നാ​ണ് കൂ​ടു​ത​ല്‍ പേ​രും എ​ത്തി​യ​ത്.

മൊ​ട്ട​ക്കു​ന്ന്, സാ​ഹ​സി​ക പാ​ര്‍​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഒ​ട്ടേ​റെ സ​ന്ദ​ര്‍​ശ​ക​രെ​ത്തി​യെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടി​ല്ലെ​ന്ന് ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​രും വ്യാ​പാ​രി​ക​ളും പ​റ​ഞ്ഞു. ഓ​ണ​ത്തി​ന് വാ​ഗ​മ​ണ്‍ മൊ​ട്ട​ക്കു​ന്ന് 3172 പേ​രും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്ക് 821 പേ​രു​മാ​ണ് സ​ന്ദ​ര്‍​ശി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ത് യ​ഥാ​ക്ര​മം 4017, 10,195 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു.

അ​വി​ട്ടം നാ​ള്‍ മു​ത​ല്‍ വാ​ഗ​മ​ണ്ണി​ല്‍ തി​ര​ക്കേ​റിത്തു​ട​ങ്ങി. 27 മു​ത​ല്‍ 29 വ​രെ മൊ​ട്ട​ക്കു​ന്നി​ല്‍ 21122 പേ​രും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ 18316 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

രാ​മ​ക്ക​ല്‍​മെ​ട്ടി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത് 6747 സ​ഞ്ചാ​രി​ക​ളാ​ണ്. മാ​ട്ടു​പ്പെ​ട്ടി-815, അ​രു​വി​ക്കു​ഴി- 1128, ശ്രീ​നാ​രാ​യ​ണ​പു​രം-3264 പാ​ഞ്ചാ​ലി​മേ​ട്-8029, ഹി​ല്‍​വ്യൂ​പാ​ര്‍​ക്ക് -4531, മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍- 8835, ആ​മ​പ്പാ​റ-1926 എ​ന്നി​ങ്ങ​നെ​യാ​ണ് ഡി​ടി​പി​സി​യു​ടെ മ​റ്റ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ഞ്ചു ദി​വ​സം എ​ത്തി​യ​വ​രു​ടെ ക​ണ​ക്ക്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യും ഇ​തേ​ത്തു​ട​ര്‍​ന്നു​ള്ള മു​ന്ന​റി​യി​പ്പു​ക​ളു​മാ​ണ് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി​യാ​യ​ത്.

2024ല്‍ ​ഓ​ണ നാ​ളി​ല്‍ 13724 പേ​രാ​ണ് ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​ത്. 2025ല്‍ 15295 ​പേ​രാ​യി സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണം ഉ​യ​ര്‍​ന്നു. ഇ​താ​ണ് ഈ ​വ​ര്‍​ഷം 8851 ആ​യി കു​റ​ഞ്ഞ​ത്. മ​റ്റ് ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള ഒ​ട്ടേ​റെ​പ്പേ​ര്‍ ഇ​ത്ത​വ​ണ ജി​ല്ല​യി​ലെ ടൂ​റി​സം ആ​സ്വ​ദി​ക്കാ​ന്‍ ബു​ക്കിം​ഗ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ പേ​രും ബു​ക്കിം​ഗ് റ​ദ്ദ് ചെ​യ്തു.

വ​നം​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തേ​ക്ക​ടി, ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം, തൊ​മ്മ​ന്‍​കു​ത്ത് കൂ​ടാ​തെ മ​ല​ങ്ക​ര, അ​യ്യ​പ്പ​ന്‍​കോ​വി​ല്‍, ആ​ന​യി​റ​ങ്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ടു​ക്കി, ചെ​റു​തോ​ണി ഡാ​മു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഓ​ണ​ക്കാ​ല​ത്ത് അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​തും പ്ര​തി​കൂ​ല​മാ​യി .

ജി​ല്ല​യി​ല്‍ ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ കേ​ര​ള -ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യാ​യ ക​മ്പ​ത്തെ മു​ന്തി​രി​പ്പാ​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നും മ​ല​യാ​ളി കു​ടും​ബ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ​യെ​ത്തി. പ​ന്ത​ലു​ക​ളി​ല്‍ മൂ​ത്തു പ​ഴു​ത്തു പാ​ക​മാ​യി കി​ട​ക്കു​ന്ന മു​ന്തി​രി​ക്കു​ല​ക​ള്‍ കാ​ണാ​ന്‍ ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ര്‍​ശ​ക​രാ​ണ് ക​മ്പ​ത്തെ മു​ന്തി​രി​പ്പാ​ട​ങ്ങ​ളി​ലെ​ത്തി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews 81 173 visitors

Recent News

Corehub Up