x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ടം; സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 23, 2026 02:27 AM IST | Updated: September 23, 2026 02:27 AM IST

പ്രതീകാത്മക ചിത്രം

മു​ക്കം: എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ൽ മു​ക്കം അ​ഗ​സ്ത്യ​മു​ഴി​യി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു. അ​ഗ​സ്ത്യ​മു​ഴി ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​നെ ലോ​റി മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​ക്ക​ടി​യി​ലേ​ക്ക് വീ​ണ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​റി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ ഏ​റെ​നേ​രം ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് പൊ​ലി​സെ​ത്തി റോ​ഡി​ൽ ത​ട​സ​മാ​യി നി​ന്ന ലോ​റി മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews accident

Recent News

Corehub Up