പുറക്കാട് കന്നിട്ടക്കടവ് റോഡ് സഞ്ചാരിയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ റോഡ് ഉപരോധം ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.
അമ്പലപ്പുഴ: കോൺഗ്രസ് പുറക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. തകർന്നുകിടക്കുന്ന പുറക്കാട് കന്നിട്ടക്കടവ് റോഡ് സഞ്ചാരിയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഉപരോധ സമര സംഘടിപ്പിച്ചത്. നാളുകളായി തകർന്നുകിടക്കുന്ന റോഡിൽ കാൽനടയാത്ര പോലും അസാധ്യമാണ്.
ഉപരോധം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ. ഹാമിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ആർ. ശ്രീകുമാർ, ഷിബു മാവുങ്കൽ, സുഭാഷ്കുമാർ, സുമേഷ് രാജൻ, ബിജു വടക്കൻ എന്നിവർ പ്രസംഗിച്ചു.
Tags : Road blocked nattuvishesham local news