x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് ത​ക​ർ​ച്ച​യ്ക്ക് അ​റു​തി; ക​ട്ട​ക​ൾ പാ​കു​ന്നു


Published: June 24, 2026 05:18 AM IST | Updated: June 24, 2026 05:18 AM IST

വൈ​ക്കം: ​വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ന്‍റെ പ​​ടി​​ഞ്ഞാ​​റേ ഗോ​​പു​​ര​​ത്തി​​ന് സ​​മീ​​പം വ​​ലി​​യ കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ട് ത​​ക​​ർ​​ന്ന റോ​​ഡ് ഇ​​ന്‍റ​ർ​​ലോ​​ക്ക് ടൈ​​ൽ പാ​​കി കു​​റ്റ​​മ​​റ്റ​​താ​​ക്കാ​​നു​​ള്ള നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്നു.

പ​​ടി​​ഞ്ഞാ​​റേ​​ന​​ട​​യി​​ൽ​നി​​ന്ന് തെ​​ക്കേ​​ന​​ട​​യി​​ലേ​​ക്ക് തി​​രി​​യു​​ന്ന ര​​ണ്ട് വ​​ള​​വു​​ക​​ളി​​ൽ കു​​ഴി​​ക​​ൾ നി​​റ​​ഞ്ഞതോ​​ടെ വാ​​ഹ​​നാ​​പ​​ക​​ട​​ങ്ങ​​ൾ പ​​തി​​വാ​​യി​​രു​​ന്നു. കു​​ഴി​​ രൂ​​പ​​പ്പെ​​ട്ട ഭാ​​ഗ​​ങ്ങ​​ൾ ജെ​​സി​​ബി ഉ​​പ​​യോ​​ഗി​​ച്ച് പൊ​​ളി​​ച്ചു​നീ​​ക്കി ഇ​​തു വ​​ഴി​​യു​​ള്ള ഗ​​താ​​ഗ​​ത​​ം നി​​രോ​​ധി​​ച്ചി​​രു​​ന്നു. ഇ​​പ്പോ​​ൾ പ​​ടി​​ഞ്ഞാ​​റേ ന​​ട​​യി​​ലാ​​ണ് ടൈ​​ൽ വി​​രി​​ക്കു​​ന്ന​​ത്.

അ​​തേ​​സ​​മ​​യം, പ്ര​​ധാ​​ന നി​​ര​​ത്തി​​ൽ ഗ​​താ​​ഗ​​തം ത​​ട​​ഞ്ഞ് ന​​ട​​ത്തു​​ന്ന നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് വേ​​ണ്ട​​ത്ര വേ​​ഗ​​മി​​ല്ലെ​​ന്ന് ആ​​ക്ഷേ​​പ​​മു​​ണ്ട്.വ​ഴി​അ​​ട​​ഞ്ഞ​​തോ​​ടെ വാ​​ഹ​​നയാ​​ത്രി​​ക​​ർ ഏ​​റെ ചു​​റ്റി​​ക്ക​​റ​​ങ്ങേ​​ണ്ടിവ​​രു​​ന്നു. ജ​​ന​​ങ്ങ​​ൾ​​ക്ക് ഈ ​​ഭാ​​ഗ​​ത്തേ​​ക്ക് എ​​ത്താ​​ൻ ക​​ഴി​​യാ​​ത്ത​​തു​​മൂ​​ലം വ്യാ​​പാ​​രി​​ക​​ളും ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യാ​​ണ് നേ​​രി​​ടു​​ന്ന​​ത്.

ര​​ണ്ടാ​​ഴ്‌​​ച ഗ​​താ​​ഗ​​തം നി​​യ​​ന്ത്രി​​ച്ച് പ​​ണി ന​​ട​​ത്തേ​​ണ്ടിവ​​രു​​മെ​​ന്നാ​​ണ് പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്ന​​ത്. മാ​​ധ്യ​​മ​​വാ​​ർ​​ത്ത​​ക​​ളെ​​ത്തു​​ട​​ർ​​ന്ന് കെ. ​​ബി​​നി​​മോ​​ൻ എം​​എ​​ൽ​​എ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും വൈ​​ക്കം പൊ​​തു​​മാ​​രാ​​മ​​ത്ത് വ​​കു​​പ്പ് ഓ​​ഫീ​സി​​ലെ​​ത്തി റോ​​ഡ് ഉ​​ട​​ൻ ന​​ന്നാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ചി​​രു​​ന്നു.
ഇ​​തോ​​ടെ​​യാ​​ണ് പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് റോ​​ഡ് ന​​ന്നാ​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്.

Tags : nattu vishesham Road collapses have stopped

Recent News

Corehub Up