x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ കു​ത്തി​പ്പൊ​ളി​ക്ക​ൽ; പ്ര​തി​ഷേ​ധം ശ​ക്തം

വെബ് ഡെസ്ക്
Published: September 28, 2026 12:09 AM IST | Updated: September 28, 2026 12:09 AM IST

റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ൽ.

തു​റ​വൂ​ർ: ദീ​ർ​ഘ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ബി.​സി. ഓ​വ​ർ​ലേ റീ-​ടാ​റിം​ഗി​ലൂ​ടെ ന​വീ​ക​രി​ച്ച റോ​ഡ് ഒ​രാ​ഴ്ച​യ്ക്ക​കം കു​ത്തി​പ്പൊ​ളി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മാ​ക്കേ​ക​വ​ല മു​ത​ൽ കു​മ്പ​ളങ്ങി വ​രെ​യു​ള്ള റോ​ഡാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ കു​ത്തി​പ്പൊ​ളി​ച്ച​തെ​ന്നാ​ണ് പ​രാ​തി. സം​ഭ​വം സം​ബ​ന്ധി​ച്ച് പ​ട്ട​ണ​ക്കാ​ട് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ, പി​ഡ​ബ്ല്യു​ഡി​യു​ടെ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ് റോ​ഡ് പൊ​ളി​ച്ച​തെ​ന്നാ​ണ് ല​ഭി​ച്ച വി​വ​ര​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ 8.50 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡിന്‍റെ റീ-​ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. റോ​ഡ് നി​ർ​മാണ​ത്തി​ന് മു​മ്പുത​ന്നെ ന​ട​ത്താ​മാ​യി​രു​ന്ന പ്ര​വൃ​ത്തി നി​ർമാ​ണം പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച് ന​ട​ത്തി​യ​ത് പൊ​തു​പ​ണം പാ​ഴാ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ക​യും ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ വ​കു​പ്പു​ത​ല ഏ​കോ​പ​നം ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up