x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ പാ​ലം നി​ർ​മി​ക്കു​ന്ന ഭാ​ഗ​ത്ത് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ റോ​ഡ്

വെബ് ഡെസ്ക്
Published: August 22, 2026 02:14 AM IST | Updated: August 22, 2026 02:14 AM IST

റെ​യി​ല്‍​വേ പാ​ലം നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ റോ​ഡ്

നെ​യ്യാ​റ്റി​ന്‍​ക​ര : റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ നെ​യ്യാ​റ്റി​ന്‍​ക​ര സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ പാ​ലം നി​ര്‍​മാ​ണ​ത്തോ​ട് ചേ​ര്‍​ന്ന റോ​ഡ് അ​പ​ക​ട ഭീ​ഷ​ണി​യി​ല്‍. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റെ​യി​ല്‍​വേ​യു​ടെ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര - കാ​ട്ടാ​ക്ക​ട റോ​ഡി​ലെ പ​ഴ​യ പാ​ല​ത്തി​ന് സ​മീ​പം പു​തി​യ പാ​ലം നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

എ​ന്നാ​ല്‍ പു​തി​യ പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ര​ണ്ട് വ​ശ​ങ്ങ​ളി​ലും ബെ​യ്സ്മെ​ന്‍റ് പ​ണി​ക​ൾ മാ​ത്ര​മേ ഇ​തു​വ​രെ​യും പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ളൂ. നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ലാ​യ പാ​ല​ത്തി​ന്‍റെ മു​ക​ളി​ലെ ക​ന്പി​ക​ള്‍ പ​ല​തും ദ്ര​വി​ച്ചു. ഇ​തി​നു സ​മാ​ന്ത​ര​മാ​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര -കാ​ട്ടാ​ക്ക​ട റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​ഭാ​ഗ​ത്തി​നു സ​മീ​പ​ത്തു കൂ​ടി പ​ഴ​യ പാ​ലം ക​ട​ന്ന് അ​റ​ക്കു​ന്ന് ക​ട​വി​ലൂ​ടെ മാ​രാ​യ​മു​ട്ട​ത്തേ​യ്ക്കു​ള്ള റോ​ഡ് സ്ഥി​തി ചെ​യ്യു​ന്നു. ഈ ​ര​ണ്ടു റോ​ഡു​ക​ളി​ലൂ​ടെ​യും നി​ര​വ​ധി ബ​സു​ക​ളും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ദി​വ​സ​വും പോ​കു​ന്നു​ണ്ട്.

ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ല്‍ റോ​ഡ് ഇ​ടി​യാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് യാ​ത്ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സു​പ്രി​യ മ​ഹേ​ഷ്, മു​ൻ കൗ​ൺ​സി​ല​ർ കൂ​ട്ട​പ്പ​ന മ​ഹേ​ഷ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News Road danger railway bridge

Recent News

Corehub Up