റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയപ്പോൾ
കണ്ണൂർ: ടി.ഒ. മോഹനൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് തകർന്നു കിടന്ന കിഴുത്തള്ളി റെയിൽവേ മേൽപ്പാല റോഡ് അറ്റകുറ്റപ്പണി നടത്തി പിഡബ്ല്യുഡി ഗതാഗത്തിന് തുറന്നു കൊടുത്തു.
കഴിഞ്ഞദിവസം എംഎൽഎ കൗൺസിലറോടും ഉദ്യോഗസ്ഥരോടുമൊപ്പം സ്ഥലം സന്ദർശിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. റെയിൽവേയുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ റോഡ് ടാർ ചെയ്ത് പൂർണയും ഗതാഗതയോഗ്യമാകുമെന്ന് എംഎൽഎ അറിയിച്ചു.
Tags : Road made