x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​മാ​ലി–​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: September 12, 2026 10:49 PM IST | Updated: September 12, 2026 10:49 PM IST

അ​ടി​മാ​ലി–​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ ചേ​ല​ച്ചു​വ​ടി​നും കീ​രി​ത്തോ​ടി​നും ഇ​ട​യി​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ നി​ല​യി​ൽ.

ചെ​റു​തോ​ണി: അ​ടി​മാ​ലി–​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ ചേ​ല​ച്ചു​വ​ടി​നും കീ​രി​ത്തോ​ടി​നും ഇ​ട​യി​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ത​ക​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി. റോ​ഡി​നു മു​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ശാ​സ്ത്രീ​യ​മാ​യ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് റോ​ഡ് ത​ക​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

മ​ഴ പെ​യ്യു​മ്പോ​ൾ മു​ക​ൾ​ഭാ​ഗ​ത്തു​നി​ന്നു​ള്ള വെ​ള്ളം കു​ത്തി​യൊ​ഴു​കി റോ​ഡി​ന്‍റെ അ​രി​കി​ലൂ​ടെ താ​ഴേ​ക്ക് പ​തി​ക്കു​ന്ന സ്ഥി​തി​യാ​ണ്. വെ​ള്ള​ത്തി​ന്‍റെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ റോ​ഡ​രി​കി​ലെ മ​ണ്ണും ടാ​റും ഒ​ലി​ച്ചു​പോ​യി ദീ​ർ​ഘ​ദൂ​രം റോ​ഡ് അ​ട​ർ​ന്നി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ അ​രി​കി​നോ​ട് ചേ​ർ​ന്ന് താ​ഴ്ഭാ​ഗ​ത്ത് വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​ൽ​പം വ​ശ​ത്തേ​ക്കു മാ​റി​യാ​ൽ​പോ​ലും വ​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.

റോ​ഡി​ന് ആ​വ​ശ്യ​മാ​യ വീ​തി​യി​ല്ലാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. വ​ള​വും ഇ​ടു​ങ്ങി​യ ഭാ​ഗ​വും കൂ​ടി​യാ​യ​തി​നാ​ൽ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു വാ​ഹ​ന​ങ്ങ​ൾ എ​ത്തു​മ്പോ​ൾ സു​ര​ക്ഷി​ത​മാ​യി ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. റോ​ഡ​രി​കി​ൽ ഗ​ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ പ​ര​മാ​വ​ധി റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ത് എ​തി​ർ​ദി​ശ​യി​ൽ​നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യും വ​ർ​ധി​പ്പി​ക്കു​ന്നു.

ചേ​ല​ച്ചു​വ​ട് മു​ത​ൽ കീ​രി​ത്തോ​ട് വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ മ​ഴ​വെ​ള്ളം ഒ​ഴു​കി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ ത​ക​ർ​ച്ച വ​ർ​ധി​ക്കാ​നും ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

അ​പ​ക​ട​മു​ണ്ടാ​യ​ശേ​ഷം താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നു പ​ക​രം മ​ഴ​വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ശാ​സ്ത്രീ​യ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന ഓ​ട​ക​ളും ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ച്ച് ത​ക​ർ​ന്ന റോ​ഡ​രി​കു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Highway

Recent News

Corehub Up