പാറശാല: പാറശാല നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി നെയ്യാറ്റിന്‍കര സനലിന്റെ റോഡ് ഷോ ഇന്നലെ വൈകുന്നേരം നാലിനു പാറശാല ഇഞ്ചിവിളയില്നിന്ന് ആരംഭിച്ചു.
നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ആവേശത്തോടെയാണ് റോഡ് ഷോയിൽ പങ്കെടുത്തത്. പാറശാല, കാരക്കോണം, പനച്ചമൂട്, വെള്ളറട, അഞ്ചുമരംകാല, മണ്ണാംങ്കോണം, കരിക്കോട്ടുകുഴി, മഞ്ചംങ്കോട്, വാഴിച്ചല്‍, ഇമ്മാനുവേല്‍ കോളജ് ജംഗ്ഷന്, കുടപ്പനമൂട്, കൂട്ടപ്പൂ, അമ്പൂരി, നെയ്യാര്‍ ഡാം, കള്ളിക്കാട്, മണ്ഡപത്തിന്‍കടവ്, ഒറ്റശേഖരമംഗലം, കീഴാറൂര്‍ പെരുങ്കടവിള, മാരായമുട്ടം, പാലിയോട്, കുന്നത്തുകാല്‍, മഞ്ചവിളാകം, പാര്‍ക്ക് ജംഗ്ഷന്, ധനുവച്ചപുരം ഐടിഐ, കൊറ്റാമം ചുറ്റി പരശുവക്കലില്‍ സമാപിച്ചു. നൂറുകണക്കിനു ബൈക്ക് യാത്രികരുടെ അകമ്പടിയോടെയായിരുന്നു വിജയം ഉറപ്പിച്ചുള്ള റോഡ് ഷോയാണ് ഇന്നലെ നെയ്യാറ്റിങ്കര സനലിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്.