പൊന്നാമലയിലെ പാറ പൊട്ടിച്ചുനീക്കാനുള്ള ജോലി ആരംഭിച്ചപ്പോൾ.
നെടുങ്കണ്ടം: പൊന്നാമലയിലെ അപകടഭീഷണിയായ പാറ നിയന്ത്രിത സ്ഫോടനത്തിലൂടെ നീക്കം ചെയ്യാനുള്ള ജോലി ഇന്നലെ ആരംഭിച്ചു. നിയന്ത്രിത സ്ഫോടനം നടത്തുന്നതിനായി പാറയില്‍ ഡ്രില്‍ ചെയ്തു തുടങ്ങി.
രാസപദാര്‍ഥമുപയോഗിച്ച് പാറ പൂര്‍ണമായും പൊട്ടിച്ചു മാറ്റാന്‍ ഒരാഴ്ചയോളം സമയമെടുത്തേക്കും.
സേനാപതി വേണു എംഎല്‍എ ഉള്‍പ്പെടെ ജനപ്രതിനിധികളും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ആവശ്യമെങ്കില്‍ മേഖലയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയേക്കും.
Tags : Local News Nattuvishesham