പത്തനംതിട്ട: റോളർ സ്കേറ്റിംഗ് സമ്മർ ക്യാന്പ് മഡോണ ഇന്റർനാഷണൽ സീനിയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
റോജർ സ്കേറ്റിംഗ് ജില്ലാ അസോസിയേഷൻസെക്രട്ടറി മിലിന്ദ് വിനായകിന്റെ അധ്യക്ഷതയിൽ സ്കൂൾ ബർസർ ഫാ.ജിത്തു പേഴുമൂട്ടിൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രതിനിധി മനോജ് പി. ആനന്ദ് പ്രസംഗിച്ചു.
നാല് വയസു മുതലുള്ള കുട്ടികൾക്ക് ക്യാന്പിൽ പ്രവേശനം ഉണ്ടാകം. കോച്ച് വിഷ്ണു രഘുനാഥ്, അജയ് കൃഷ്ണ, ഷെഫി ഗീവർഗീസ്, റോളർ ഹോക്കിം ടീം കോച്ച് ജിത്തു രഘുനാഥ്, ആർട്ടിസ്റ്റിക് കോച്ച് ഗായത്രി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഫോൺ: 9778434157, 8075120498.
Tags : nattu vishesham Roller Skating Summer Camp