x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ൽനി​ന്ന് 1,80,000 രൂ​പ മോ​ഷ​ണം പോ​യി​

വെബ് ഡെസ്ക്
Published: July 8, 2026 12:50 AM IST | Updated: July 8, 2026 12:50 AM IST

പ്രതീകാത്മക ചിത്രം

തു​റ​വൂ​ർ: പ​റ​യ​കാ​ട് പു​ത്ത​ൻ​പു​ര​യി​ൽ യൂ​നി​സി​ന്‍റെ വീ​ട്ടി​ൽനി​ന്ന് 1,80,000 രൂ​പ മോ​ഷ​ണം പോ​യി. കഴിഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാണ് പ​ണം ന​ഷ്ട​മാ​യ​ത്. പീ​ലിം​ഗ് ഷെ​ഡ് ന​ട​ത്തി​പ്പു​കാ​ര​നാ​യ യൂ​നി​സ് ബാ​ങ്കി​ൽ ചെ​ക്കു​ക​ൾ മാ​റി പ​ണ​വു​മാ​യി ഉ​ച്ച​യ്ക്ക് 12.35ന് ​വീ​ട്ടി​ലെ​ത്തു​ക​യും തു​ണി സ​ഞ്ചി​യി​ലാ​ക്കി​യ പ​ണം കി​ട​പ്പു​മു​റി​യി​ലെ മേ​ശ​യ്ക്കു മു​ക​ളി​ലെ പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ചു വ​ച്ചശേ​ഷം പ​ള്ളി​യി​ലേ​ക്കു പോ​കു​ക​യും ചെ​യ്തു. ഭാ​ര്യ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

യൂ​നി​സ് ഇ​റ​ങ്ങി​യ സ​മ​യ​ത്ത് കു​ട്ടി​ക​ളു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ റോ​ഡി​ൽ ചു​റ്റി ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. പ​ള്ളി​യി​ൽനി​ന്ന് വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം നോ​ക്കി​യ​പ്പോ​ഴാ​ണ് പ​ണം കാ​ണാ​നി​ല്ലാ​ത്ത വി​വ​രം അ​റി​യു​ന്ന​ത്. ചു​റ്റി ന​ട​ന്ന​വ​രാ​കാം വീ​ട്ടി​ൽ ക​യ​റി പ​ണം മോ​ഷ്ടി​ച്ച​തെ​ന്ന് സം​ശ​യ​മു​ണ്ട്. മോ​ഷ്ടാ​ക്ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി കു​ത്തി​യ​തോ​ട് ബ​സ് സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് കു​ത്തി​യ​തോ​ട് പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags : stolen Nattuvishesham District news

Recent News

Corehub Up