x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ യാ​ത്ര​ക്കാ​രി​യു​ടെ 4,500 രൂ​പ ക​വ​ർ​ന്നു


Published: July 11, 2026 04:48 AM IST | Updated: July 11, 2026 04:48 AM IST

തൃ​പ്പൂ​ണി​ത്തു​റ: കെ​എ​സ്ആ​ർ​ടി​സി യു​ടെ പ്രി​യ​ദ​ർ​ശ​നി ബ​സി​ൽ യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗി​ൽ നി​ന്ന് 4,500 രൂ​പ​യും വീ​ടി​ന്‍റെ താ​ക്കോ​ൽ കൂ​ട്ട​വു​മു​ൾ​പ്പെ​ടെ​യു​ള്ള പേ​ഴ്സ് ക​വ​ർ​ന്നു.
ഉ​ദ​യം​പേ​രൂ​ർ വ​ലി​യ​കു​ള​ത്തി​ന് സ​മീ​പം മാ​നാ​റ്റി​ൽ എ.​കെ. വ​ത്സ​ല​യു​ടെ പേ​ഴ്സ​ണാ​ണ് യാ​ത്ര​യ്ക്കി​ടെ ന​ഷ്‌​ട​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.15ഓ​ടെ പു​തി​യ​കാ​വ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പ​ത്തെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്ന് മ​രു​ന്ന് വാ​ങ്ങി​യ ശേ​ഷം തൃ​പ്പൂ​ണി​ത്തു​റ​യ്ക്ക് പോ​കു​ന്ന​തി​നാ​യി പ്രി​യ​ദ​ർ​ശി​നി ബ​സി​ലാ​ണ് വ​ത്സ​ല ക​യ​റി​യ​ത്.

തൃ​പ്പൂ​ണി​ത്തു​റ​യി​ലി​റ​ങ്ങി​യ ശേ​ഷം മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്ന് മ​രു​ന്ന് വാ​ങ്ങി പ​ണം ന​ൽ​കു​ന്ന​തി​നാ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് പേ​ഴ്‌​സ് ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​ഞ്ഞ​ത്. ബ​സി​ൽ കാ​ൽ കു​ത്താ​നി​ട​മി​ല്ലാ​ത്ത വി​ധം തി​ര​ക്കാ​യി​രു​ന്നു​വെ​ന്ന് വ​ത്സ​ല പ​റ​ഞ്ഞു.

പേ​ഴ്‌​സി​ന്‍റെ കൂ​ടെ താ​ക്കോ​ലു​ക​ളും ന​ഷ്‌​ട​പ്പെ​ട്ട​തി​നാ​ൽ ഗേ​റ്റി​ന്‍റെ​യും വീ​ടി​ന്‍റെ​യും താ​ഴു​ക​ൾ പൊ​ളി​ച്ചാ​ണ് പി​ന്നീ​ട് വ​ത്സ​ല​യ്ക്ക് വീ​ട്ടി​ൽ പ്ര​വേ​ശി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up