സേഫ് വിതിന്‍ പദ്ധതിയുടെ ഭാഗമായി എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനുള്ള ജേഴ്സി കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, കെസിവൈഎം-എസ്എംവൈഎം പ്രസിഡന്റ് ആല്‍ബ
കക്കാടംപൊയില്‍: ദുരന്തസാഹചര്യങ്ങളില്‍ പ്രാദേശികതലത്തില്‍ വേഗത്തിലും ഏകോപിതമായും പ്രതികരിക്കുന്നതിനായി എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (ഇആര്‍ടി) രൂപവത്കരിച്ചു. താമരശേരി രൂപത സോഷ്യല്‍ സര്‍വീസ് വിഭാഗമായ സിഒഡി കാരിത്താസ് ഇന്ത്യയുടെ പിന്തുണയോടെ നടപ്പിലാക്കുന്ന "സേഫ് വിതിന്‍ റീകണക്ട് വയനാട് ആന്‍ഡ് വിലങ്ങാട്' പദ്ധതിയുടെ ഭാഗമായാണ് ടീം രൂപവത്കരിച്ചത്. കെസിവൈഎമ്മിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
കക്കാടംപൊയില്‍ സെന്റ് മേരീസ് ഹൈസ്കൂളില്‍ നടന്ന പരിപാടി കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. എമര്‍ജന്‍സി ടീമിനുള്ള ജേഴ്സി ബോബി ഷിബു, കെസിവൈഎം പ്രസിഡന്റ് ആല്ബിന് ജോസിന് കൈമാറി. കെസിവൈഎം ഡയറക്ടര്‍ ഫാ. ജ്യോതിസ് ചെറുശേരില്‍, വൈസ് പ്രസിഡന്റ് ജോര്‍ജ്കുട്ടി കക്കാടംപൊയില്‍ എന്നിവര്‍ സംസാരിച്ചു. സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര പദ്ധതിയുടെ പശ്ചാത്തലവും ലക്ഷ്യങ്ങളും അവതരിപ്പിച്ചു.
കാരിത്താസ് ഇന്ത്യ ക്ലൈമറ്റ് ജസ്റ്റിസ് ലീഡ് ഡോ. വി.ആര്. ഹരിദാസ്, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫിസര്‍ അബീഷ് ആന്റണി എന്നിവര്‍ ക്ലാസെടുത്തു. സിഒഡി താമരശേരി പ്രോജക്ട് ടീം അംഗങ്ങളായ ഷാനി ജോസഫ്, ക്രിസ്റ്റീന റോസ് ജോര്‍ജ്, ആല്ബിന് സക്കറിയാസ്, നിഖില്‍ ഷാജി ആല്ബിന് ജോസ് എന്നിവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham DistrictNews DeepikaNews ERT