x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഹോദയ കലോത്സവം: തി​രൂ​ർ എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് വീ​ണ്ടും ക​ലാ​കി​രീ​ടം

വെബ് ഡെസ്ക്
Published: September 27, 2026 01:22 AM IST | Updated: September 27, 2026 01:23 AM IST

മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യ തി​രൂ​ർ എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രോ​ടൊ​പ്പം.

മ​ല​പ്പു​റം: ര​ണ്ട് ദി​ന​ങ്ങ​ളി​ലാ​യി ഉൗ​ര​കം സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ബ്ലി​ക് സ്കൂ​ളി​ൽ അ​ര​ങ്ങേ​റി​യ മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ച​രി​ത്രം ആ​വ​ർ​ത്തി​ച്ച് തി​രൂ​ർ എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ക​ലാ​കി​രീ​ടം നി​ല​നി​ർ​ത്തി. മു​ഴു​വ​ൻ മ​ത്സ​ര​ഫ​ല​ങ്ങ​ളും പു​റ​ത്തു​വ​ന്ന​പ്പോ​ൾ 1816 പോ​യി​ന്‍റു​ക​ൾ വാ​രി​ക്കൂ​ട്ടി​യാ​ണ് തി​രൂ​ർ എം​ഇ​എ​സ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. തു​ട​ക്കം മു​ത​ൽ ഒ​പ്പ​ത്തി​നൊ​പ്പം പൊ​രു​തി​യ നി​ല​ന്പൂ​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ 1718 പോ​യി​ന്‍റു​ക​ളോ​ടെ റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി നേ​ടി. 1425 പോ​യി​ന്‍റു​ക​ൾ നേ​ടി​യ മ​ഞ്ചേ​രി ന​സ്ര​ത്ത് സ്കൂ​ളാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

അ​ഞ്ച് കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ കാ​റ്റ​ഗ​റി ര​ണ്ടി​ലും മൂ​ന്നി​ലും നാ​ലി​ലും അ​ഞ്ചി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി തി​രൂ​ർ എം​ഇ​എ​സ് സ​ർ​വാ​ധി​പ​ത്യം പു​ല​ർ​ത്തി. കാ​റ്റ​ഗ​റി ഒ​ന്നി​ൽ ക​ട​ലു​ണ്ടി​ന​ഗ​രം ദ ​വൈ​റ്റ് സ്കൂ​ൾ ഒ​ന്നാ​മ​തെ​ത്തി.
ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ം വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബു​താ​ഹി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ പു​ത്ത​ൻ​പീ​ടി​ക​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള സ​ഹോ​ദ​യ കോം​പ്ല​ക്സ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി പോ​ൾ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് വെ​ള്ളാ​ര​മ​ല​യി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് സ്നേ​ഹോ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. സ​ഹോ​ദ​യ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ.​ ഡോ. തോ​മ​സ് ജോ​സ​ഫ്, ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി വി.​എം. മ​നോ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​ദി​വ്യ, മ​ധു​സൂ​ദ​ന​ൻ, അ​മീ​ന ജ​ഹാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സി​സ്റ്റ​ർ സി​ജി, എ​ൻ.​ജി. സു​രേ​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ, സു​ഹൈ​ബ് ആ​ലു​ങ്ങ​ൽ, റ​ഫീ​ഖ് മു​ഹ​മ്മ​ദ്, കെ.​പി. ഫ​ഹ​ദ്, ടി. ​അ​ബ്ദു​സ​മ​ദ്, ഡോ. ​ജം​ഷീ​ർ ന​ഹ, ഷ​ഹ​ല ബീ​ഗം, സി. ​ജു​ബൈ​രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണ്‍​വീ​ന​ർ ഷി​ജു​വ​ർ​ക്കി സ്വാ​ഗ​ത​വും സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ബ്ലി​ക് സ്കൂ​ൾ കോ​-ഓ​ർ​ഡി​നേ​റ്റ​ർ മ​ഞ്ജു ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ പ്ര​തി​ഭ​ക​ൾ​ക്കും വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു​മു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

ഓ​വ​റോ​ൾ പോ​യി​ന്‍റ് നി​ല

1. തി​രൂ​ർ എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ (1816)
2. നി​ല​ന്പൂ​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ (1718)
3. മ​ഞ്ചേ​രി ന​സ്ര്ത് സ്കൂ​ൾ (1425)
കാ​റ്റ​ഗ​റി- 1
1. ക​ട​ലു​ണ്ടി​ന​ഗ​രം ദ ​വൈ​റ്റ് സ്കൂ​ൾ (204)
2. നി​ല​ന്പൂ​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ (201)
3. ക​ട​ക​ശേ​രി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ (183)
കാ​റ്റ​ഗ​റി- 2
1. തി​രൂ​ർ എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ (336)
2. ക​ട​ലു​ണ്ടി​ന​ഗ​രം ദ ​വൈ​റ്റ് സ്കൂ​ൾ (321)
3. നി​ല​ന്പൂ​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ (318)
കാ​റ്റ​ഗ​റി- 3
1. തി​രൂ​ർ എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ (501)
2. നി​ല​ന്പൂ​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ (479)
3. ദി ​സ്പ്രിം​ഗ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ (436)
കാ​റ്റ​ഗ​റി- 4
1. തി​രൂ​ർ എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ (594)
2. നി​ല​ന്പൂ​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ (544)
3. മ​ഞ്ചേ​രി ന​സ്ര​ത്ത് സ്കൂ​ൾ (382)
പൊ​തു​വി​ഭാ​ഗം
1. തി​രൂ​ർ എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ (206)
2. നി​ല​ന്പൂ​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ (176)
3. മ​ഞ്ചേ​രി ന​സ്ര​ത്ത് സ്കൂ​ൾ (168)

Tags : Nattuvishesham DistrictNews DeepikaNews Sahodaya

Recent News

Corehub Up