x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​മ്പ​നാ​ട്ട് കാ​യ​ലി​ലെ മ​ണ​ൽ ഖ​ന​നം മത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ൽ

വെബ് ഡെസ്ക്
Published: September 29, 2026 12:37 AM IST | Updated: September 29, 2026 12:37 AM IST

കക്ക പുഴുങ്ങി ഇറച്ചിയാക്കുന്ന തൊഴിലാളി. കാ​യി​പ്പു​റ​ത്തുനി​ന്നു​ള്ള ദൃ​ശ്യം.

മു​ഹ​മ്മ: വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മ​ണ​ൽ ഖ​ന​നം മ​ത്സ്യ-​ക​ക്കാ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ദു​രി​തപൂ​ർ​ണ​മാ​ക്കു​ന്നു. ഉ​പ​ജീ​വ​ന​ത്തി​ന് ദി​വ​സ​വും കാ​യ​ലി​ൽ പോ​കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വി​തം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ദി​വ​സം 15 മു​ത​ൽ 20 കി​ലോ വ​രെ ക​ക്കാ​യി​റ​ച്ചി വി​റ്റി​രി​ന്ന തൊ​ഴി​ലാ​ളി​ക്ക് ഇ​ന്ന് അ​ഞ്ചു കി​ലോ പോ​ലും കി​ട്ടു​ന്നി​ല്ല. തീ​ര​ത്തുനി​ന്ന് വി​ളി​പ്പാ​ട​ക​ലെ വ​രെ വ​ള്ള​ത്തി​ൽ പോ​യി ക​ക്കാ വാ​രി​യി​രി​ന്ന​വ​ർ ഇ​ന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഉ​ള്ളി​ലേക്ക് പോ​യാ​ണ് ക​ക്കാവാ​രു​ന്ന​ത്.

മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​സ്ഥ​യും ദ​യ​നീ​യ​മാ​ണ്.

ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​ പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് സ​മീ​പം മ​ണ​ൽ ഖ​ന​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​രും മ​ത്സ്യ- ക​ക്കാ മേ​ഖ​ല​യ്ക്കാ​യി ക​ണ്ണീ​ർ പൊ​ഴി​ക്കു​ന്ന​വ​രും ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന മ​ത്സ്യ പ്ര​ജ​ന​ന കേ​ന്ദ്ര​മാ​ണ് പാ​തി​രാ​മ​ണ​ലെ​ന്ന് പാ​ടി​പ്പുക​ഴ്ത്തി​യ പ്ര​കൃ​തി സ്നേ​ഹി​ക​ളും രം​ഗ​ത്തി​ല്ലെ​ന്ന​താ​ണ് വേ​ദ​നാ​ജ​ന​ക​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ദ്വീ​പി​ന് സ​മീ​പം ഡ്രഡ്​ജ​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​ന്ന ഖ​ന​നം മാ​സ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്. ആ​ല​പ്പു​ഴ​യു​ടെ ടൂ​റി​സം വി​ക​സ​ന​ത്തി​ൽ തി​ല​ക​കു​റി​യാ​കേ​ണ്ട പ​ദ്ധ​തി​യാ​ണ് പാ​തി​രാ​മ​ണ​ലി​ൽ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന​ത്. റോ​പ്പ് വേ ​ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്കും തു​ട​ക്ക​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദ്വീ​പി​ന് സ​മീ​പം ഖ​ന​നം പാ​ടി​ല്ലെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു നാ​ട്ടു​കാ​ർ​ക്ക്. എ​ന്നാ​ൽ കാ​യ​ലി​ന്‍റെ ആ​വാ​സവ്യ​വ​സ്ഥ​യെ പാ​ടെ ത​കി​ടം മ​റി​ക്കു​ന്ന മ​ണ​ൽ ഖ​ന​ന​ത്തി​നാ​ണ് പി​ന്നീ​ട് നാ​ട് വേ​ദി​യാ​യ​ത്. ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ച് നി​ർ​മി​ച്ച കാ​യി​പ്പു​റം ജം​ഗ്ഷ​ൻ-​കാ​യി​പ്പു​റം ജെ​ട്ടി റോ​ഡ് മ​ണ​ൽ​ലോ​റി​ക​ളു​ടെ നി​ര​ന്ത​ര പാ​ച്ചി​ലി​ൽ ത​ക​രു​ക​യാ​ണ്. വീ​ടു​ക​ൾ​ക്കും മ​തി​ലു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ളും പ​റ്റു​ന്നു​ണ്ട്.

 

ആ​ശ​ങ്ക വി​ട്ടൊ​ഴി​യാ​തെ നാട്ടുകാർ

 

ദ്വീ​പി​ന് സ​മീ​പ​ത്തുനി​ന്ന് ഖ​ന​നം മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം വ​ന​രോ​ദ​ന​മാ​കു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ദ്വീ​പി​ന് സ​മീ​പം ഡ്ര​ഡ്ജ​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ന്ന ഖ​ന​ന​മാ​ണ് ദ്വീ​പി​ന്‍റെ വി​സ്തൃ​തി കു​റ​ച്ച​ത്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ഖ​ന​നം ക​ഴി​യു​മ്പോ​ൾ എ​ന്താ​കും സ്ഥി​തി​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക.

Tags : NattuVishesham DistrictNews

Recent News

Corehub Up