പ്രതീകാത്മക ചിത്രം
കട്ടപ്പന: അണ്ടർ-23 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ മെഡലുകൾ നേടിയ സാന്ദ്രാമോൾ സാബുവിന് കാഞ്ചിയാർ പഞ്ചായത്ത് പൗര സ്വീകരണം നൽകും.\
ചൈനയിൽ നടന്ന അണ്ടർ-23 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇൻഡ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സാന്ദ്രാമോൾ സാബു 4 x 400 മീറ്റർ മിക്സഡ് റിലേയിലും വുമൺസ് റിലേയിലും ഗോൾഡ് മെഡൽ നേടി. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ലബ്ബക്കടയിൽ നടക്കുന്ന സ്വീകരണയോഗം റോയി കെ. പൗലോസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് അധ്യക്ഷത വഹിക്കും. ലബ്ബക്കട ലോട്ടസ് ബേക്കറി ജംഗ്ഷനിൽനിന്നു തുറന്ന വാഹനത്തിൽ സാന്ദ്രമോളെ സ്വീകരിക്കും.
കാഞ്ചിയാർ പഞ്ചായത്ത് കാഷ് അവാർഡ് നൽകും. അനീഷ് മണ്ണൂർ, കോഴിമല രാജാവ് രാമൻ രാജമന്നാൻ, കാഞ്ചിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ തുടങ്ങിയവർ അറിയിച്ചു.
Tags : citizenship Nattuvishesham DistrictNews