x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രോ​പ്പ​ട​യി​ൽ ശു​ചി​ത്വ പ​രി​ശോ​ധ​ന - ക​ട​ക​ൾ​ക്ക് നോ​ട്ടി​സ്

വെബ് ഡെസ്ക്
Published: September 27, 2026 12:39 AM IST | Updated: September 27, 2026 12:39 AM IST

കൂ​​രോ​​പ്പ​​ട​​യി​​ലെ മ​​ത്സ്യ​​വി​​ല്‍​പ​​ന കേ​​ന്ദ്ര​​ത്തി​​ല്‍ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന.

കൂ​​രോ​​പ്പ​​ട: കൂ​​രോ​​പ്പ​​ട​​യി​​ലെ വി​​വി​​ധ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ കു​​ടും​​ബാ​​രോ​​ഗ്യ​കേ​​ന്ദ്രം പൊ​​തു​​ജ​​നാ​​രോ​​ഗ്യ വി​​ഭാ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​ൽ ശു​​ചി​​ത്വ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. വ​​ഴി​​യോ​​ര മ​​ത്സ്യ​​വി​​ല്‍​പ​​ന കേ​​ന്ദ്ര​​ങ്ങ​​ള്‍, ത​​ട്ടു​​ക​​ട​​ക​​ള്‍, ഹോ​​ട്ട​​ലു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന.

മൂ​​ന്ന് സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് നോ​​ട്ടി​​സ് ന​​ല്‍​കി. ചെ​​മ്പ​​ര​​ത്തി​​മൂ​​ട്, കി​​സാ​​ന്‍ ക​​വ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലെ പ​രി​ശോ​ധ​ന​യി​ൽ പ​​ല​​ച​​ര​​ക്ക് ക​​ട, വൃ​​ത്തി​​ഹീ​​ന​​മാ​​യ ത​​ട്ടു​​ക​​ട, ഭ​​ക്ഷ​​ണ​​ശാ​​ല​ എ​ന്നി​വ​യ്ക്കാ​ണ് നോ​​ട്ടി​​സ് ന​​ല്‍​കി​​യ​​ത്. കേ​​ന്ദ്ര പു​​ക​​വ​​ലി നി​​യ​​മ​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ബോ​​ര്‍​ഡ് പ്ര​​ദ​​ര്‍​ശി​​പ്പി​​ക്കാ​​ത്ത​​തി​​നാ​​ലാ​​ണ് പ​​ല​​ച​​ര​​ക്ക് ക​​ട​​യ്ക്ക് നോ​​ട്ടി​സ് ന​​ല്‍​കി​​യ​​ത്.

അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ല്‍ കാ​​ഞ്ഞി​​ര​​മ​​റ്റം ഭാ​​ഗ​​ത്ത് വൃ​​ത്തി​​ഹീ​​ന​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ച ഭ​​ക്ഷ​​ണ​​ശാ​​ല 48 മ​​ണി​​ക്കൂ​​ര്‍ അ​​ട​​ച്ചി​​ടു​​ക​​യും അ​​ന​​ധി​​കൃ​​ത​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ച ക​​ശാ​​പ്പു​​ശാ​​ല പൂ​​ട്ടി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

Tags : Nattuvishesham DistrictNews DeepikaNews inspection

Recent News

Corehub Up